ആദ്യം മൈദ അൽപം ഉപ്പും ഒരു ടീസ്പൂൺ എണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ച് അര മണിക്കൂർ മൂടിവെക്കുക. ഒരുപാനിൽ രണ്ട് സ്പൂൺ എണ്ണ ചൂടാക്കി സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി, മുളക് പൊടി, മഞ്ഞൾപൊടി, ഗരം മസാല ഇവ ഓരോന്നായി ചേർത്ത് നന്നായി വഴറ്റുക. വേവിച്ച ചിക്കൻ പൊടിയായി അരിഞ്ഞതും മല്ലിയിലയും കൂടെ ഇതിലേക്ക് ചേർത്ത് ഇളക്കിയെടുക്കുക. ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് ഇളക്കി മൊരിച്ചെടുക്കുക. മറ്റൊരു ബൗളിൽ ഒരു മുട്ടയും രണ്ടു ടേബിൾ സ്പൂൺ പാലും കൂടി യോജിപ്പിച്ച് വെക്കുക. ഒരോ ബ്രെഡും അരിക് മുറിച്ച് കളഞ്ഞ് നാല് പീസ് ആയി മുറിച്ചുവെക്കുക.
ഇനി മൈദ കുഴച്ചുവെച്ചത് ആറ് ബാൾ ആക്കുക. ഓരോ ബാളും അൽപം എണ്ണ പുരട്ടി കുറച്ച് പരത്തുക. പരത്തിയ ചപ്പാത്തിയുടെ നടുവിൽ അൽപം മസാല നിരത്തുക. ഒരു ബ്രെഡ് പീസ് മുട്ട പാൽ മിശ്രിതത്തിൽ മുക്കി മസാലയുടെ മേലെ വെക്കുക. അതിനുമേലെ വീണ്ടും മസാല ഇടുക. മേലെ വീണ്ടും മുട്ട പാൽ മശ്രിതത്തിൽ മുക്കിയ ബ്രഡ് വെക്കുക. മേലെ മസാല വെക്കുക. ഇനി ചപ്പാത്തി കൊണ്ട് നാല് വശത്തുനിന്നും കവർ ചെയ്യുക. മുട്ട പാൽ മിശ്രിതത്തിലേക്ക് ഒരു മുട്ട കൂടി ചേർത്ത് മല്ലിയിലയും കൂടെ ചേർത്ത് യോജിപ്പിച്ച് വെക്കുക. ഓരോ ചിക്കൻ പില്ലോയും ഇതിൽ മുക്കി ചൂടായ എണ്ണയിൽ വറുത്ത് കോരുക. ബാക്കി വരുന്ന മുട്ട മിശ്രിതം കൊണ്ട് ഓംലെറ്റ് ഉണ്ടാക്കി ചിക്കൻ തലയിണയുടെ കൂടെ സെർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.