സ്കൂ​ൾ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​രാ​വാം

ദോ​ഹ: സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലു​മാ​യി ഭ​ര​ണ ത​ല​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ അ​ധ്യാ​പ​ക ജോ​ലി​യി​ലേ​ക്ക് പ്രാ​പ്ത​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​മാ​യി അ​ധി​കൃ​ത​ർ.

രാ​ജ്യ​ത്തെ അ​ധ്യാ​പ​ക മേ​ഖ​ല​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ ‘തം​ഹീ​ൻ’ പ്രോ​ഗ്രാ​മി​നു കീ​ഴി​ൽ ‘തം​കീ​ൻ’ എ​ന്ന പേ​രി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ​യും മ​ന്ത്രാ​ല​യ​ത്തി​ലെ​യും അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ജീ​വ​ന​ക്കാ​രെ​യാ​ണ് പ്രോ​ഗ്രാം ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​വ​ശ്യ​മാ​യ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​ധ്യാ​പ​ന​ത്തി​നാ​വ​ശ്യ​മാ​യ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം, വൈ​ദ​ഗ്ധ്യം എ​ന്നി​വ ‘തം​കീ​ൻ’ വ​ഴി ന​ൽ​കാ​ൻ ക​ഴി​യും. ഏ​റ്റ​വും മി​ക​ച്ച അ​ധ്യാ​പ​ക നി​ര​യെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഒ​പ്പം, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​ വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് അ​വ​സ​ര​ങ്ങ​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്ക​ലും സാ​ധ്യ​മാ​കു​ന്നു. മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ളി​ലെ​യും വി​ദ​ഗ്ധ​ർ ‘തം​കീ​ന്’ നേ​തൃ​ത്വം ന​ൽ​കും. തം​കീ​നി​ൽ പ​ങ്കു​ചേ​ർ​ന്ന് അ​ധ്യാ​പ​ന വ​ഴി തി​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സെ​പ്റ്റം​ബ​ർ 19 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​നം അ​ടു​ത്ത വ​ർ​ഷം മേ​യ് വ​രെ നീ​ളും. ശ​മ്പ​ള​വും സാ​മ്പ​ത്തി​ക അ​ല​വ​ൻ​സു​ക​ളും സ​ഹി​തം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കാം. പ്രോ​ഗ്രാം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം അ​ക്കാ​ദ​മി​ക് സ്റ്റാ​ഫി​ലേ​ക്ക് മാ​റാ​നും ക​ഴി​യും. അ​പേ​ക്ഷ​ക​ർ നി​ല​വി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ​യോ, മ​ന്ത്രാ​ല​യ​ത്തി​ലെ​യോ ജീ​വ​ന​ക്കാ​രാ​യി​രി​ക്ക​ണം.

ഖ​ത്ത​രി പൗ​ര​ന്മാ​ർ, ഖ​ത്ത​രി വ​നി​ത​ക​ളു​ടെ മ​ക്ക​ൾ, ജി.​സി.​സി പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്. ബി​രു​ദ യോ​ഗ്യ​ത​യും, നി​ല​വി​ലെ ജോ​ലി​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ സേ​വ​ന​ത്തി​ൽ ‘മി​ക​ച്ച പ്ര​ക​ട​ന’ റേ​റ്റി​ങ്ങും നേ​ട​ണം. ഒ​പ്പം, അ​റ​ബി​ക് ഭാ​ഷ പ​രി​ജ്ഞാ​ന​വും നി​ർ​ബ​ന്ധ​മാ​ണ്. 

Tags:    
News Summary - School and Ministry of Education employees can also become teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.