കഹ്റമയുടെ തർഷീദ് ഇ.വി ചാർജിങ് പ്ലാറ്റ്‌ഫോം ഉദ്ഘാടന ചടങ്ങിൽ നിന്ന്

സ്മാ​ർ​ട്ട് ഇ.​വി ചാ​ർ​ജി​ങ് പ്ലാ​റ്റ്‌​ഫോ​മു​മാ​യി ‘ത​ർ​ഷീ​ദ്’

ദോ​ഹ: ഖ​ത്ത​ർ സ്മാ​ർ​ട്ട് ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ ചാ​ർ​ജി​ങ് പ്ലാ​റ്റ്‌​ഫോം അ​വ​ത​രി​പ്പി​ച്ച് ത​ർ​ഷീ​ദ്.

വാ​ർ​ത്താ​വി​നി​മ​യ, ഐ.​ടി മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക​ഹ്റ​മ​ക്കു (ഖ​ത്ത​ർ ജ​ന​റ​ൽ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ കോ​ർ​പ​റേ​ഷ​ൻ) കീ​ഴി​ൽ ഇ.​വി സ്റ്റേ​ഷ​ൻ ഒ​രു​ക്കി​യ​ത്.

ദോ​ഹ​യി​ൽ ന​ട​ന്ന പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ൽ ക​ഹ്‌​റ​മ പ്ര​സി​ഡ​ന്റ് ഈ​സ്സ ബി​ൻ ഹി​ലാ​ൽ അ​ൽ കു​വാ​രി ഇ.​വി ചാ​ർ​ജി​ങ് പ്ലാ​റ്റ്ഫോം അ​വ​ത​രി​പ്പി​ച്ചു.

സ്മാ​ർ​ട്ട് പ്ലാ​റ്റ്ഫോം ഉ​ദ്ഘാ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ.​വി ടെ​സ്റ്റ് ഡ്രൈ​വ് ചെ​യ്യാ​നും ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യെ​യും പ്ര​ക​ട​ന​ത്തെ​യും​കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​നും സം​ഘാ​ട​ക​ർ​ക്ക് അ​വ​സ​ര​വും ഒ​രു​ക്കി​യി​രു​ന്നു. പ്ലാ​റ്റ്‌​ഫോം പ​രി​ച​യ​പ്പെ​ടാ​നും ആ​പ്ലി​ക്കേ​ഷ​ൻ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് മ​ന​സ്സി​ലാ​ക്കാ​നും ഒ​രു കേ​ന്ദ്ര​വും സ്ഥാ​പി​ച്ചു.

സ്മാ​ർ​ട്ട് ഇ.​വി ചാ​ർ​ജി​ങ് സൊ​ലൂ​ഷ്യ​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നും വ്യ​ക്തി​ക​ളു​ടെ​യും ക​മ്പ​നി​ക​ളു​ടെ​യും ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​വി​യി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​ത്.

ഇ.​വി ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന്റെ അ​നു​ഭ​വം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും പ്ലാ​റ്റ്‌​ഫോം ശ്ര​മി​ക്കു​ന്നു.

ഐ​ഡ​ന്റി​റ്റി മാ​നേ​ജ്മെ​ന്റ്, ജി.​ഐ.​എ​സ് സേ​വ​ന​ങ്ങ​ൾ, അ​റി​യി​പ്പ് പാ​ക്കേ​ജു​ക​ൾ, ഡാ​ഷ്‌​ബോ​ർ​ഡ് സേ​വ​ന​ങ്ങ​ൾ, ഡേ​റ്റ റി​പ്പോ​ർ​ട്ടി​ങ് എ​ന്നി​വ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു.

കൂ​ടു​ത​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ ലോ​കം സൃ​ഷ്ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന മി​ക​ച്ച​തും സു​സ്ഥി​ര​വു​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലും പു​തി​യ പ്ലാ​റ്റ്‌​ഫോം പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കും.

ചാ​ർ​ജി​ങ് സ്‌​റ്റേ​ഷ​നു​ക​ൾ ക​ണ്ടെ​ത്തു​ന്ന​ത് എ​ളു​പ്പ​മാ​ക്കു​ന്ന സേ​വ​ന​ങ്ങ​ളും പ്ലാ​റ്റ്‌​ഫോം വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

Tags:    
News Summary - 'Tarsheed' as a smart EV charging platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.