ഹ​മ​ദ്​ ജ​ന​റ​ൽ ഹോ​സ്​​പി​റ്റ​ൽ

റ​മ​ദാ​നി​ലെ പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ച് എ​ച്ച്.​എം.​സി

ദോ​ഹ: റ​മ​ദാ​ൻ മാ​സ​ത്തി​ലെ പ്ര​വൃ​ത്തി​സ​മ​യം ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച്.​എം.​സി) പു​റ​ത്തി​റ​ക്കി. എ​ച്ച്.​എം.​സി​ക്ക് കീ​ഴി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലെ​യും മു​ഴു​വ​ൻ അ​ടി​യ​ന്ത​ര, ഇ​ൻ​പേ​ഷ്യ​ൻ​റ് സേ​വ​ന​ങ്ങ​ളും ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ദേ​ശീ​യ കോ​വി​ഡ്-19 ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​റാ​യ 16000 എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​െൻറ വെ​ർ​ച്വ​ൽ ക്ലി​നി​ക്കു​ക​ൾ എ​ച്ച്.​എം.​സി അ​ർ​ജ​ൻ​റ്​ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ ക്ലി​നി​ക്കു​ക​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കും. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ രോ​ഗി​ക​ൾ​ക്ക് വെ​ർ​ച്വ​ൽ അ​പ്പോ​യി​ൻ​റ്മെൻറു​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടാം. എ​ച്ച്.​എം.​സി അ​ർ​ജ​ൻ​റ് ക​ൺ​സ​ൽ​ട്ടേ​ഷ​ൻ സേ​വ​നം ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ തു​ട​രും.

മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു വ​രെ​യും രാ​ത്രി ഒ​മ്പ​തു മു​ത​ൽ പു​ല​ർ​ച്ച ര​ണ്ടു വ​രെ​യും തു​ട​രും. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ര​ണ്ടു​വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കൂ.

എ​ച്ച്.​എം.​സി​യു​ടെ ഫാ​ർ​മ​സി മെ​ഡി​ക്കേ​ഷ​ൻ ഹോം ​ഡെ​ലി​വ​റി സേ​വ​നം വെ​ള്ളി ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ മൂ​ന്നു​വ​രെ പ്ര​വ​ർ​ത്തി​ക്കും. എ​ച്ച്.​എം.​സി ഡ്ര​ഗ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സേ​വ​നം 40260759 ന​മ്പ​റി​ൽ വെ​ള്ളി ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ പ്ര​വ​ർ​ത്തി​ക്കും.

എ​ച്ച്.​എം.​സി ഡ​യ​ബ​റ്റി​സ്​ ഹോ​ട്ട്​​ലൈ​ൻ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട് 5.30 വ​രെ​യും 7.30 മു​ത​ൽ രാ​ത്രി 11 വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യോ​ട​ടു​ത്തു​ള്ള ബ്ല​ഡ് ഡോ​ണ​ർ സെൻറ​ർ ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ​യും വൈ​കീ​ട്ട് ആ​റു മു​ത​ൽ രാ​ത്രി 12 വ​രെ​യും പ്ര​വ​ർ​ത്തി​ക്കും.

സ​ർ​ജി​ക്ക​ൽ സ്​​പെ​ഷാ​ലി​റ്റി സെൻറ​റി​ന് സ​മീ​പ​ത്തു​ള്ള ന്യൂ ​ബ്ല​ഡ് ഡോ​ണ​ർ സെൻറ​ർ വൈ​കീ​ട്ട് ആ​റു​മു​ത​ൽ അ​ർ​ധ​രാ​ത്രി 12 വ​രെ പ്ര​വ​ർ​ത്തി​ക്കും. ന​സ്​​മ​അ​ക് ക​സ്​​റ്റ​മ​ർ സ​ർ​വി​സ്​ ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​റാ​യ 16060 ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി 10 വ​രെ പ്ര​വ​ർ​ത്തി​ക്കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു വ​രെ​യും ക​സ്​​റ്റ​മ​ർ സ​ർ​വി​സ്​ ഹെ​ൽ​പ്​​ലൈ​ൻ പ്ര​വ​ർ​ത്തി​ക്കും.

അ​േ​ത​സ​മ​യം, പി.​എ​ച്ച്.​സി.​സി ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ചി​കി​ത്സ​ക​ളെ​ല്ലാം ഓ​ൺ​ലൈ​നി​ലൂ​ടെ മാ​ത്ര​മാ​ണ്​ നി​ല​വി​ൽ ല​ഭി​ക്കു​ന്ന​ത്. ഈ ​സേ​വ​ന​ങ്ങ​ൾ ടെ​ലി​ഫോ​ൺ, വി​ഡി​യോ വ​ഴി​യാ​ണ്​ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ഫാ​മി​ലി മെ​ഡി​സി​ൻ, ദ​ന്ത​രോ​ഗ വി​ഭാ​ഗം, സ്​​പെ​ഷാ​ലി​റ്റി സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ തീ​ർ​ത്തും അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്താം. അ​ടി​യ​ന്ത​ര സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 16000ത്തി​ൽ വി​ളി​ച്ച് ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ടാം. ന​മ്പ​റി​ൽ വി​ളി​ച്ച് പി.​എ​ച്ച്.​സി.​സി സെ​ല​ക്ട് ചെ​യ്ത് ഒാ​പ്ഷ​ൻ ര​ണ്ട് തി​ര​ഞ്ഞെ​ടു​ക്ക​ണം. നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ പി.​എ​ച്ച്.​സി.​സി​യു​ടെ വാ​ക് ഇ​ൻ സേ​വ​ന​ത്തി​ലേ​ക്ക് ഡോ​ക്ട​റു​ടെ റ​ഫ​റ​ൽ ല​ഭി​ക്കും. മു​ഐ​ദ​ർ, റൗ​ദ​ത് അ​ൽ ഖൈ​ൽ, ഗ​റാ​ഫ, അ​ൽ ക​അ്ബാ​ൻ, അ​ൽ ശ​ഹാ​നി​യ, അ​ൽ റു​വൈ​സ്, ഉം ​സ​ലാ​ൽ, അ​ബൂ​ബ​ക്ക​ർ അ​ൽ സി​ദ്ദീ​ഖ് ഹെ​ൽ​ത്ത് സെൻറ​റു​ക​ളി​ലാ​ണ് നി​ല​വി​ൽ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ ഉ​ള്ള​ത്. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ൾ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പി.​എ​ച്ച്.​സി.​സി​യു​ടെ തീ​രു​മാ​നം.

Tags:    
News Summary - The working hours in Ramadan have been announced by H.M.C.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.