ഉബ​ർ ആ​പ്പിൽ ഇ​നി ക​ർ​വ​യും വി​ളി​ക്കാം

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​ധാ​ന പൊ​തു​ഗ​താ​ഗ​ത ടാ​ക്സി സ​ർ​വി​സാ​യ ക​ർ​വ ഇ​നി ഉബ​ർ ആ​പ് വ​ഴി​യും ബു​ക്ക് ചെ​യ്യാം. ക​ർ​വ​യു​ടെ മാ​തൃ​ക സ്ഥാ​പ​ന​മാ​യ മു​വാ​സ​ലാ​ത്തും ഉബ​ർ ആ​പ്പും ത​മ്മി​ൽ പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​തോ​ടെ​യാ​ണ് ടാ​ക്സി യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പാ​കു​ന്ന​ത്. ഊ​ബ​ർ ആ​പ്പി​ൽ ‘ടാ​ക്‌​സി’ ഒ​പ്ഷ​ൻ തി​ര​ഞ്ഞെ​ടു​ത്തു​കൊ​ണ്ട് യാ​ത്ര ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ നി​ങ്ങ​ളെ തേ​ടി ക​ർ​വ ടാ​ക്​​സി​യെ​ത്തു​ക​യാ​യി. ഊ​ബ​ർ എ​ക്സി​ന്റെ ചാ​ർ​ജ് ത​ന്നെ​യാ​വും ക​ർ​വ​ക്കും ഈ​ടാ​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ ഗ​താ​ഗ​ത മേ​ഖ​ല കൂ​ടു​ത​ൽ അ​നാ​യാ​സ​മാ​ക്കു​ക​യും, പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​​ത്തോ​ടെ പൊ​തു​ഗ​താ​ഗ​തം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030ലെ ​ല​ക്ഷ്യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച കൂ​ടി​യാ​ണ് ഈ ​നീ​ക്കം. ഖ​ത്ത​റി​ന്റെ ഗ​താ​ഗ​ത ശൃം​ഖ​ല കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും താ​മ​സ​ക്കാ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും പു​തി​യ നീ​ക്കം ക​രു​ത്താ​കും.

ഉബ​റു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം ഖ​ത്ത​റി​ൽ വി​പു​ല​മാ​യ​തും സു​സ്ഥി​ര​വു​മാ​യ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന് മു​വാ​സ​ലാ​ത്ത് ലൈ​റ്റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സ​ർ​വി​സ് ഡ​യ​റ​ക്ട​ർ നാ​സ​ർ മം​ദൂ​ഹ് അ​ൽ ഷ​മ്മാ​രി പ​റ​ഞ്ഞു.പു​തി​യ സം​രം​ഭം ത​ങ്ങ​ളു​ടെ സേ​വ​ന കാ​ര്യ​ക്ഷ​മ​ത​യും സൗ​ക​ര്യ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം വി​ഷ​ൻ 2030ന്റെ ​വി​ശാ​ല​മാ​യ ല​ക്ഷ്യ​ങ്ങ​ൾ നേ​ടാ​ൻ ക​രു​ത്താ​കു​മെ​ന്നും അ​ൽ ഷ​മ്മാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.മു​വാ​സ​ലാ​ത്ത് ക​മ്പ​നി​യു​മാ​യി പ​ങ്കാ​ളി​ത്തം സ്ഥാ​പി​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഖ​ത്ത​റി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് റൈ​ഡ​റു​ക​ളി​ലേ​ക്ക് ക​ർ​വ ടാ​ക്‌​സി​യെ എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഊ​ബ​ർ ഖ​ത്ത​ർ-​യു.​എ.​ഇ-​ജോ​ർ​ഡ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ പി​യ എ​ൽ ഹാ​ച്ചം പ​റ​ഞ്ഞു.

പ​ങ്കാ​ളി​ത്ത​ത്തി​ന്റെ ഭാ​ഗ​മാ​യി 2040ഓ​ടെ ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ എ​മി​ഷ​ൻ ഫ്രീ ​മൊ​ബി​ലി​റ്റി പ്ലാ​റ്റ്‌​ഫോ​മാ​യി മാ​റാ​നു​ള്ള ഉബ​റി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ക​ർ​വ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കൊ​പ്പം പ്രീ​മി​യം വാ​ഹ​ന​ങ്ങ​ളും ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തും. പ​ങ്കാ​ളി​ത്തം നി​ല​വി​ൽ വ​ന്ന​തോ​ടെ പു​തി​യ സൗ​ക​ര്യം ക​​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ആ​പ്പി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ട്ടു​ണ്ട്. നി​ല​വി​ലെ ക​ർ​വ ആ​പ്പി​ന് പു​റ​മെ​യാ​ണ് ഊ​ബ​ർ ആ​പ്പി​ലും ക​ർ​വ ടാ​ക്സി​ക​ൾ ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ങ്ങു​ന്ന​ത്.

Tags:    
News Summary - Uber app Karva Booking facility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.