ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​സ്​​ഥാ​നം

ദോ​ഹ: ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക്​ ഖ​ത്ത​റി​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ത്തി​ക്കു​ന്ന​തി​നാ​യി പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഒ​പ്പു​വെ​ച്ച ക​മ്പ​നി​യു​ടെ വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യ​ത്തോ​ട​ടു​ക്കു​ന്നു​വെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ൾ. സാ​ർ​സ്​-​കോ​വ്-2​നെ​തി​രാ​യ ബി.​എ​ൻ.​ടി 162 എം.​ആ​ർ.​എ​ൻ.​എ (BNT162 mRNA) അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള കാ​ൻ​ഡി​ഡേ​റ്റ് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​മേ​രി​ക്ക ആ​സ്​​ഥാ​ന​മാ​യ ഫൈ​സ​ർ ആ​ൻ​ഡ്​​ ബ​യോ​ൻ​ടെ​ക്​ എ​ന്ന ക​മ്പ​നി​യു​മാ​യി ഒ​ക്​​ടോ​ബ​ർ ആ​ദ്യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ക​രാ​ർ ഒ​പ്പു​വെ​ച്ചി​രു​ന്നു.​

ഇ​വ​രു​ടെ വാ​ക്സി​നു​ക​ൾ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലാ​ണ്. ക​മ്പ​നി​യു​ടെ വാ​ക്​​സി​ൻ കോ​വി​ഡി​നെ​തി​രെ 80 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​യി പ്ര​തി​ക​രി​ക്കു​ന്നു​വെ​ന്ന്​ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ന​വം​ബ​ർ എ​ട്ടി​ന്​ ന​ട​ന്ന ക​മ്പ​നി​യു​ടെ ഇ​ട​ക്കാ​ല പ​രീ​ക്ഷ​ണ​ത്തി​െൻറ​യും വി​ല​യി​രു​ത്ത​ൽ റി​പ്പോ​ർ​ട്ടി​െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ൽ ഇ​തു​വ​രെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന്​ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ക്ലി​നി​ക്ക​ൽ പ​ഠ​ന​ത്തി​െൻറ മൂ​ന്നാം​ഘ​ട്ട​ത്തി​ലാ​ണി​ത്. സ്വ​ത​ന്ത്ര നി​രീ​ക്ഷ​ണ ക​മ്മി​റ്റി​യാ​ണ്​ ഈ ​പ​ഠ​നം ന​ട​ത്തു​ന്ന​ത്. മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഫ​ലം ആ​ശാ​വ​ഹ​മാ​ണെ​ന്നും വാ​ക്​​സി​ന്​ കോ​വി​ഡി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടെ​ന്ന്​ തെ​ളി​ഞ്ഞ​താ​യും ഫൈ​സ​ർ ആ​ൻ​ഡ്​​ ബ​യോ​ൻ​ടെ​ക് ക​മ്പ​നി ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ ഡോ. ​ആ​ൽ​ബ​ർ​ട്ട്​ ബൂ​ർ​ല അ​റി​യി​ച്ചു. വാ​ക്​​സി​െൻറ കാ​ര്യ​ത്തി​ൽ സ​ങ്കീ​ർ​ണ​മാ​യ നാ​ഴി​ക​ക്ക​ല്ലാ​ണ്​ പി​ന്നി​ട്ടി​രി​ക്കു​ന്ന​ത്. എ​ല്ലാ അം​ഗീ​കാ​ര​ങ്ങ​ളും ല​ഭ്യ​മാ​കു​ന്ന​തോ​ടെ വാ​ക്​​സി​ൻ വി​ത​ര​ണം ചെ​യ്യും. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യോ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​ത്തി​ലോ വാ​ക്സി​ൻ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​തു​വ​രെ ര​ണ്ടു ക​മ്പ​നി​ക​ളു​മാ​യാ​ണ്​ കോ​വി​ഡ്​ വാ​ക്​​സി​നാ​യി ഖ​ത്ത​ർ ക​രാ​ർ ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ മ​സാ​ച്യു​സെ​റ്റ്​​സ്​ ആ​സ്​​ഥാ​ന​മാ​യ 'മോ​ഡേ​ണ'​ബ​യോ​ടെ​ക്​ ക​മ്പ​നി​യാ​ണ്​ മ​റ്റൊ​ന്ന്. തു​ട​ക്കം മു​ത​ൽ ത​ന്നെ കോ​വി​ഡ്​ വാ​ക്​​സി​ൻ വി​ക​സി​പ്പി​ക്കു​ന്ന​തി​നും പ​രീ​ക്ഷി​ക്കു​ന്ന​തി​നും പ​രി​ശ്ര​മി​ക്കു​ന്ന ക​മ്പ​നി​യാ​ണി​ത്. ക​മ്പ​നി​യു​ടെ ഒ​ന്ന്, ര​ണ്ട്​ ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ളി​ലും ക്ലി​നി​ക്ക​ൽ ട്ര​യ​ലു​ക​ളും വി​ജ​യ​ക​ര​മാ​യി​രു​ന്നു. ആ​രോ​ഗ്യ​വാ​ന്മാ​രാ​യ ആ​ളു​ക​ളി​ൽ ക​മ്പ​നി വി​ക​സി​പ്പി​ച്ച മ​രു​ന്നു​ പ്ര​യോ​ഗി​ച്ച​പ്പോ​ൾ അ​വ​രു​ടെ ശ​രീ​ര​ത്തി​ൽ കോ​വി​ഡി​നെ​തി​രാ​യ ആ​ൻ​റി​ബോ​ഡി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ടി ​സെ​ല്ലി​ൽ നി​ന്നു​ള്ള രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന്​ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ല​വി​ലു​ള്ള ഫ​ല​ങ്ങ​ൾ ആ​ശ​വാ​ഹ​മാ​ണ്. 'മോ​ഡേ​ണ'​ക​മ്പ​നി​യു​ടെ വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ ഉ​ന്ന​ത​ഗു​ണ​മേ​ന്മ​യു​ള്ള​താ​ണ്. 30,000 ആ​ളു​ക​ളാ​ണ്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. 2021 ആ​ദ്യ​ത്തി​ൽ 500 മി​ല്യ​ൻ ഡോ​സ്​ വാ​ക്​​സി​ൻ ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ക​മ്പ​നി പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത്​ കോ​വി​ഡ്​ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി​ട്ടി​ല്ല. ഇ​തി​നാ​ൽ, ജ​ന​ങ്ങ​ൾ വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്ന​തു വ​രെ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ കാ​ർ​ക്ക​ശ്യം പു​ല​ർ​ത്ത​ണം. ഇ​തി​ൽ വീ​ഴ്ച വ​രു​ത്ത​രു​ത്. മ​ഹാ​മാ​രി​ക്കെ​തി​രെ ഖ​ത്ത​ർ സ്വീ​ക​രി​ച്ച സ​മ​ഗ്ര​വും ത​ന്ത്ര​പ്ര​ധാ​ന​വു​മാ​യ ന​ട​പ​ടി​ക​ൾ രാ​ജ്യ​ത്ത് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ വി​ജ​യി​ച്ചു​വെ​ങ്കി​ലും മ​റ്റു രാ​ജ്യ​ങ്ങ​ളെ​പോ​ലെ കു​റ​ച്ചു​കാ​ലം കോ​വി​ഡ്-19​നൊ​പ്പം നാം ​ജീ​വി​ക്കേ​ണ്ടി വ​രും. മാ​സ്​​ക് ധ​രി​ക്കു​ക, സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ക, കൂ​ടി​ച്ചേ​ര​ലു​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ പ്ര​ധാ​ന സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വൈ​റ​സി​നെ​തി​രാ​യ കൃ​ത്യ​മാ​യ വാ​ക്സി​ൻ ല​ഭ്യ​മാ​യാ​ൽ മാ​ത്ര​മേ പൂ​ർ​ണ​മാ​യും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

കോ​വി​ഡ്-19 വാ​ക്സി​നോ​ടു​ള്ള ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ളു​ടെ സ​മീ​പ​ന​വും അ​ഭി​പ്രാ​യ​വും സ്വ​രൂ​പി​ക്കാ​ൻ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ സ​ർ​വേ ന​ട​ത്തു​ന്നു​ണ്ട്. വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണി​ത്.

ഖ​ത്ത​ർ മു​ന്നോ​ട്ടു​വെ​ച്ച വാ​ക്സി​നേ​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​വും വാ​ക്സി​നോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ സ​മീ​പ​ന​വും രേ​ഖ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് ഗ​വേ​ഷ​ണ സ​ർ​വേ. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​െൻറ മാ​ന​സി​കാ​രോ​ഗ്യ സേ​വ​ന വി​ഭാ​ഗ​ത്തിെൻറ മേ​ൽ​നോ​ട്ട​ത്തി​ൽ പൂ​ർ​ണ​മാ​യും ഒ​ൺ​ലൈ​ൻ വ​ഴി​യാ​ണ് സ​ർ​വേ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​റ​ബി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​യി ത​യാ​റാ​ക്കി​യ സ​ർ​വേ, കോ​വി​ഡ്-19 വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​റിെൻറ തീ​രു​മാ​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും അ​റി​യി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും.

വാ​ക്സി​ൻ സം​ബ​ന്ധ​മാ​യി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളെ​യും സ​മീ​പ​ന​ങ്ങ​ളെ​യും അ​റി​യാ​നും അ​തി​ലൂ​ടെ അ​വ​ർ​ക്ക് വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കൃ​ത്യ​മാ​യ ഉ​പ​ദേ​ശം ന​ൽ​കാ​നും തെ​റ്റി​ദ്ധാ​ര​ണ​ക​ൾ അ​ക​റ്റാ​നും സ​ർ​വേ സ​ഹാ​യി​ക്കും. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യാ​ണ്​ കോ​വി​ഡ്-19 വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ക​യെ​ന്ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത് സ്​​ട്രാ​റ്റ​ജി​ക് ഗ്രൂ​പ്​ ചെ​യ​ർ​മാ​നും എ​ച്ച്.​എം.​സി ഇ​ൻ​ഫെ​ക്​​ഷ​സ്​ ഡി​സീ​സ്​ മേ​ധാ​വി​യു​മാ​യ ഡോ. ​അ​ബ്​ു​ൽ​ല​ത്തീ​ഫ്​ അ​ൽ ഖാ​ൽ നേ​ര​ത്തേ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്ന​തോ​ടെ രാ​ജ്യ​ത്ത് വ​ലി​യ അ​ള​വി​ൽ മ​രു​ന്ന് എ​ത്തി​ക്കാ​ൻ നി​ര​വ​ധി ക​മ്പ​നി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. ഇ​തു​വ​രെ​യു​ള്ള ശ്ര​മ​ങ്ങ​ൾ ശു​ഭ​പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​വ​യാ​ണ്. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യോ ന​വം​ബ​റി​ലോ വാ​ക്സി​ന് അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് വാ​ക്സി​ന് അം​ഗീ​കാ​രം ല​ഭി​ക്കു​ക. നി​ല​വി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 44,000 പേ​രി​ൽ വാ​ക്സി​ൻ പ​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വാ​ക്സി​ൻ സു​ര​ക്ഷി​ത​വും പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത​യു​ള്ള​തു​മാ​ണെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ടു​ന്ന​തോ​ടെ അം​ഗീ​കാ​രം ല​ഭി​ക്കു​ക​യും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യോ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​ത്തി​ലോ ആ​യി​രി​ക്കും ഖ​ത്ത​റി​ൽ കോ​വി​ഡ് വാ​ക്സി​ൻ എ​ത്തു​ക​യെ​ന്നും അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.