സൗദി അഴിമതിവിരുദ്ധ അതോറിറ്റി 218 അഴിമതി കേസുകളിൽ അന്വേഷണം തുടങ്ങി

റിയാദ്: സഊദി അറേബ്യയുടെ അഴിമതിവിരുദ്ധ അതോറിറ്റി (നസഹ) വിവിധ സർക്കാർ മേഖലകളിൽ 218 അഴിമതി കേസുകളിൽ അന്വേഷണം ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വഞ്ചന, കൈക്കൂലി, സാമ്പത്തിക തിരിമറി, പ്രഫഷനൽ അഴിമതി എന്നിവയുമായി ബന്ധപ്പെട്ടതാണ് കേസുകൾ. പൊതുജനങ്ങളുടെ പണം (ബൈത്തുൽ മാല്) ദുരുപയോഗം ചെയ്തതിനും സംസ്ഥാന താൽപര്യങ്ങൾക്ക് ഹാനികരമായ ഇടപെടലുകൾ നടത്തൽ, കൃത്യനിർവഹണം ദുരുപയോഗം എന്നിവക്കുമാണ് കേസ്. കിഴക്കൻ പ്രവിശ്യയിലെ ബിസിനസുകാരനെയും 10 പൗരന്മാരെയും അഴിമതിക്കേസുകളിൽ അറസ്​റ്റ്​ ചെയ്തു​.

ശൂറ കൗൺസിലിലെ നിലവിലെ അംഗം, മുൻ ജഡ്ജി, നിലവിലെ നോട്ടറി, മുൻ ബാങ്ക് ഉദ്യോഗസ്ഥൻ, മുൻ ജില്ല പൊലീസ് മേധാവി, മുൻ കസ്​റ്റംസ് ഡയറക്ടർ, ഒരേ വിമാനത്താവളത്തിൽനിന്നും വിരമിച്ച നിരവധി ഉദ്യോഗസ്ഥർ എന്നിവർ​െക്കതിരെയും നടപടി സ്വീകരിച്ചതായും ചിലരുടെ ആരോഗ്യസ്ഥിതി കാരണം അറസ്​റ്റിലേക്ക്​ കടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ശൂറ കൗൺസിൽ അംഗം ആകുന്നതിനുമുമ്പ്​ ബിസിനസ്​ രംഗത്ത് പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ 20 ദശലക്ഷത്തിലധികം കൈക്കൂലി നൽകുകയും കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പ് കേസുകളിലും ഉൾപ്പെട്ടിരുന്നു. നിരവധി കമ്പനി ജീവനക്കാർക്ക്​ രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്കുകളിൽനിന്ന് ക്രമരഹിതമായ രീതിയിൽ സൗകര്യങ്ങളും വായ്പകളും നേടുകയും ചെയ്തു എന്നതും അന്വേഷണത്തിന്​ കാരണമായി. രണ്ടാമത്തെ കേസ് ഒരു തുറമുഖ ഡയറക്ടർക്കും പബ്ലിക് റിലേഷൻസ് ഡയറക്ടർക്കും പ്രോജക്ട് ഡിപ്പാർട്​മൻെറി​ൻെറ ഡയറക്ടർക്കും അറ്റകുറ്റപ്പണി വകുപ്പിലെ രണ്ട് ജീവനക്കാർക്കുമെതിരെയാണ്​. ഉടമസ്ഥരെ സസ്പെൻഡ് ചെയ്ത വാണിജ്യ സ്ഥാപനങ്ങൾ ഉപയോഗിച്ച് തുറമുഖത്ത് പ്രോജക്ടുകൾ നേടുന്നതിലൂടെ വ്യക്തിഗത താൽപര്യങ്ങൾ, നിയമവിരുദ്ധ സാമ്പത്തിക നേട്ടം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ നേടിയെടുക്കുന്നതിനുള്ള തിരിമറി നടത്തിയതിനാണ്. മൂന്നാമത്തെ കേസിൽ ഒരു മേജർ ജനറൽ പദവിയുള്ള സുരക്ഷാമേഖലയിലെ ഒരു കമാൻഡർ, അദ്ദേഹത്തി​ൻെറ കീഴിലുള്ള നാല് ഉദ്യോഗസ്ഥർ ധനമന്ത്രാലയത്തി​ൻെറ സാമ്പത്തിക പ്രതിനിധി എന്നിവരെ ആഭ്യന്തര മന്ത്രാലയത്തി​ൻെറ സഹകരണത്തോടെ അറസ്​റ്റ്​ ചെയ്തു.

2020ൽ ഹജ്ജ് ദൗത്യത്തിനായി വാഹനങ്ങൾ വിതരണം ചെയ്തതി​ൻെറ ഒരു രേഖയിൽ അവരുടെ അറിവില്ലാതെ രൂപവത്​കരിച്ച സമിതിയിലെ രണ്ട് അംഗങ്ങളുടെ സ്ഥാനത്ത് ഒപ്പുവെച്ചതിലൂടെ 17 വാഹനങ്ങളിൽനിന്ന് ഏഴു ആഡംബര വാഹനങ്ങൾ എന്ന രൂപത്തിൽ വിതരണ അനുമതി ഭേദഗതി ചെയ്തു. നാലാമത്തെ കേസ്​ ഗവർണറേറ്റിലെ സേവനങ്ങൾ എളുപ്പമാക്കി നൽകാൻ ഒരു ബിസിനസുകാരനിൽനിന്ന് ആഡംബര വാഹനം സ്വീകരിച്ചു. അഞ്ചാമത്തെ കേസിൽ മന്ത്രാലയത്തി​ൻെറ മയക്കുമരുന്ന് സൂക്ഷിപ്പുകേന്ദ്രങ്ങൾ ദുരുപയോഗം ചെയ്യുന്നതിന് അവരുടെ സ്വാധീനം ദുരുപയോഗം ചെയ്തതി​ൻെറ പേരിൽ മൂന്ന് ജീവനക്കാരെ നാഷനൽ ഗാർഡ് മന്ത്രാലയത്തി​ൻെറ സഹകരണത്തോടെ അറസ്​റ്റ്​ ചെയ്തു. ഇത്തരത്തിൽ ചെറുതും വലുതുമായ 218 കേസുകളാണ് അന്വേഷണത്തിലുള്ളതെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തത്. രാജ്യത്ത്​ അഴിമതി വിരുദ്ധ അതോറിറ്റി ശക്തിപ്പെടുത്തിയതിലൂടെയാണ് ഇത്തരം നിരവധി കേസുകൾ കണ്ടെത്താനായത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.