സൗ​ദിയി​ൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടിയാൽ മൂന്നു​ കോടി റിയാൽ പിഴ

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളെ വേ​ട്ട​യാ​ടി​യാ​ൽ മൂ​ന്നു കോ​ടി റി​യാ​ൽ വ​രെ പി​ഴ​യും 10​ വ​ർ​ഷം വ​രെ ത​ട​വും ശി​ക്ഷ. പ​രി​സ്ഥി​തി സു​ര​​ക്ഷ​സേ​ന​യാ​ണ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. രാ​ജ്യ​ത്തെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മം പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണ്. പ്ര​കൃ​തി​യും അ​തി​ലെ ആ​വാ​സ​വ്യ​വ​സ്​​ഥ​യും ജീ​വി​വ​ർ​ഗ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടാ​ൻ നി​ശ്ച​യി​ച്ച മു​ഴു​വ​ൻ ച​ട്ട​ങ്ങ​ളും എ​ല്ലാ​വ​രും പാ​ലി​ക്ക​ണം.

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന വ​ന്യ​ജീ​വി​ക​ളെ വേ​ട്ട​യാ​ട​ൽ, കൊ​ല്ല​ൽ, തോ​ലും ഇ​റ​ച്ചി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ ക​ച്ച​വ​ടം എ​ന്നി​വ കു​റ്റ​ക​ര​മാ​ണ്.

പ​രി​സ്ഥി​തി​ക്കും വ​ന്യ​ജീ​വി​ക​ൾ​ക്കും നേ​രെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളും ആ​ക്ര​മ​ണ​വും ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ മ​ക്ക, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ 911 എ​ന്ന ന​മ്പ​റി​ലും രാ​ജ്യ​ത്തി​​ന്റെ മ​റ്റ്​ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ 999, 996 എ​ന്നീ ന​മ്പ​റു​ക​ളി​ലും അ​റി​യി​ക്ക​ണ​മെ​ന്നും പ​രി​സ്ഥി​തി സു​ര​ക്ഷ​സേ​ന ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - 3 crore fine for hunting endangered species in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.