സൗദിയിൽ ഇന്ന് 602 പേർക്ക് കോവിഡ്; 147 രോഗമുക്തി

ജിദ്ദ: സൗദിയിൽ ചൊവ്വാഴ്ച 602 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 147 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 5,53,921 ഉം രോഗമുക്തരുടെ എണ്ണം 5,41,157 ഉം ആയി. പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു.

ഇതോടെ ആകെ മരണം 8,873 ആയി. രാജ്യത്താകെ നിലവിൽ 3,891 പേർ ചികിത്സയിലുണ്ട്. ഇവരിൽ 39 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.69 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത്. 179 പേർക്കാണ് ഇന്ന് റിയാദിൽ രോഗം ബാധിച്ചത്.

മക്കയിൽ 149 ഉം ജിദ്ദയിൽ 122 ഉം മദീനയിൽ 19 ഉം ഹുഫൂഫിൽ 14 ഉം ദമ്മാമിൽ 13 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,00,91,388 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,49,79,770 ആദ്യ ഡോസും 2,31,14,026 രണ്ടാം ഡോസും 19,97,592 ബൂസ്റ്റർ ഡോസുമാണ്.

Tags:    
News Summary - 602 covid cases in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.