റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ച അടൂർ സ്വദേശി മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി സൗപർണികയിൽ മോഹനൻ (65) ആണ് മരിച്ചത്.
വർഷങ്ങളായി സൗദിയിലുള്ള മോഹനൻ സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷനായി ജോലി ചെയ്യുകയായിരുന്നു. മൂന്നു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.
പിതാവ്: പി.എം. വാസു, മാതാവ്: പി.കെ. സരസമ്മ, ഭാര്യ: വത്സല, മക്കൾ: അഞ്ചു മോഹൻ, അനഘ മോഹൻ.
മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, വൈസ് ചെയർമാൻ മഹബൂബ് ചെറിയ വിളപ്പ്, കൊല്ലം ജില്ല സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.