തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: റിയാദിലെ ഖലീജിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കാര്യവട്ടം നസീമ മൻസിലിൽ മുബാറക് (38) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. 17 വർഷമായി സൗദിയിലുള്ള മുബാറക് എട്ടു മാസങ്ങൾക്ക് മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. ഖലീജിൽ ഒരു കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു.

പിതാവ്: സൈനുൽആബിദീൻ. മാതാവ്: നസീമ. ഭാര്യ: നാസില. മകൻ: ഫിറോസ്. മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനു സഹോദരൻ മുനീറിനൊപ്പം കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവ്വൂർ, ഫിറോസ് ഖാൻ കൊട്ടിയം, സമദ് എന്നിവരും നാട്ടിൽ രേഖകൾ ശരിയാക്കുന്നതിന് ഷാഹിദ്.ജി അഹമ്മദും രംഗത്തുണ്ട്.

Tags:    
News Summary - A native of Thiruvananthapuram, he died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.