‘അ​ബീ​ർ കെ​യ​ർ’ വാ​ട്​​സ്​​ആ​പ് ചാ​റ്റ്ബോ​ട്ട് അ​വ​ത​രി​പ്പി​ച്ച് അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്

ജി​ദ്ദ: സൗ​ദി​യി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന​ദാ​യ​ക​രാ​യ അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ‘അ​ബീ​ർ കെ​യ​ർ’ എ​ന്ന പേ​രി​ൽ വാ​ട്സ്ആ​പ് ചാ​റ്റ്ബോ​ട്ട് പു​റ​ത്തി​റ​ക്കി.

സൗ​ദി​യി​ലെ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ, സ​മ​യ​ക്ര​മം, ല​ഭ്യ​മാ​യ സ്പെ​ഷ്യാ​ലി​റ്റി​ക​ൾ, ബു​ക്കി​ങ് സൗ​ക​ര്യം, റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭ്യ​മാ​ക്കു​ക, അ​ടു​ത്തു​ള്ള അ​ബീ​ർ ബ്രാ​ഞ്ചു​ക​ളെ​ക്കു​റി​ച്ച് അ​റി​യ​ൽ, അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ‘അ​ബീ​ർ കെ​യ​ർ’ വ​ഴി സാ​ധ്യ​മാ​വു​മെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു. 9200 15888 ന​മ്പ​റി​ലാ​ണ് ഈ ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​വു​ക. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചാ​റ്റ്ബോ​ട്ട് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇം​ഗ്ലീ​ഷ്, അ​റ​ബി ഭാ​ഷ​ക​ളി​ൽ നി​ല​വി​ൽ സേ​വ​നം ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ ഭാ​ഷ​ക​ളി​ൽ ഉ​ട​ൻ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും.

ന​മ്പ​ർ സേ​വ് ചെ​യ്ത​ശേ​ഷം ടെ​ക്സ്റ്റ് മെ​സേ​ജ് അ​യ​ക്കു​ന്ന​തോ​ടു​കൂ​ടി സേ​വ​നം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​മാ​യി​വ​ന്നാ​ൽ കെ​യ​ർ സെ​ന്റ​ർ ഏ​ജ​ന്റു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി.

24 മ​ണി​ക്കൂ​റും സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും ഈ ​ഓ​ട്ടോ​മേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ കൂ​ടു​ത​ൽ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

Tags:    
News Summary - Abeer Medica launches 'Abeer Care' WhatsApp chatbot group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.