റിയാദ്: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽനിന്നും കോമേഴ്സിൽ ഗവേഷണ ബിരുദം നേടിയ പി. അഫ്ഷീനയെ കേളി കലാസാംസ്കാരിക വേദിയും കേളി കുടുംബവേദിയും അഭിനന്ദിച്ചു. കേളി കുടുംബവേദി അംഗമായ അഫ്ഷീന പഠനത്തോടൊപ്പം കലാരംഗത്തുമുള്ള തന്റെ കഴിവുകൾ കേളിയുടെ വിവിധ കലാപരിപാടികളിലൂടെ പ്രകടമാക്കിയിട്ടുണ്ട്.
കേളി മലസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലിയുടെ ജീവിതപങ്കാളിയാണ്. കോഴിക്കോട് വടകര സ്വദേശിയായ അഫ്ഷീന മലപ്പുറം കക്കാടാണ് സ്ഥിരതാമസം. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് അധ്യാപികയാണ്.
എ.കെ.പി.സി.ടി.എ മുൻ സംസ്ഥാന പ്രസിഡൻറും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അധ്യാപകനുമായിരുന്ന പ്രഫ. പി മമ്മദിന്റെയും റഷീദയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.