റിയാദ്: അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ ബോയ്സ് വിഭാഗം സ്പോർട്സ് ഓപണിങ്, ഇൻവെസ്റ്റിച്ചർ സെറിമണി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. അറ്റാ എജുക്കേഷനൽ കമ്പനി സി.ഇ.ഒയും, അറ്റാ ഇന്റർനാഷനൽ സെക്ഷൻ ജനറൽ ഡയറക്ടറുമായ ഡോ. ഇബ്രാഹിം ഫർഹാൻ മുഖ്യാതിഥിയായിരുന്നു. കോംപ്ലക്സ് മാനേജർ അബ്ദുലില്ലാഹ് അൽ മൊയ്ന, സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേസ്, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ തൻവീർ സിദ്ദീഖി, ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് നികത് അൻജും, കെ.ജി സെക്ഷൻ ഹെഡ്മിസ്ട്രസ് റിഹാന അംജാദ്, കെ.ജി സെക്ഷൻ മുദിറ ഫാത്തിമ, മുദീറ ഹാദിയ, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ. ഒ സെയ്നബ്, കോഓഡിനേറ്റർസും, മറ്റു അധ്യാപക, അധ്യാപികമാരും ചടങ്ങിൽ പങ്കെടുത്തു.
മാസ്റ്റർ ആദിത്യൻ അനീഷ് കുമാർ സ്വാഗതം പറഞ്ഞു. അറബി പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കുട്ടികളെ വിവിധ ചുമതലകൾ ഏൽപിച്ച് സ്കൂളിന്റെ ചുമതല ഏറ്റെടുക്കുന്നതിനും അവരുടെ നേതൃപാടവത്തിലൂടെ അവർ ആഗ്രഹിക്കുന്ന ഉയരങ്ങളിൽ എത്തിക്കുന്നതിനും എല്ലാ വിശിഷ്ട വ്യക്തികളുടെയും നേതൃത്വത്തിൽ ഇൻവെസ്റ്റിച്ചർ സെറിമണി നടന്നു. ഹെഡ് ബോയ് അനസ് ഇബ്ൻ സിദ്ദീഖ്, വൈസ് ഹെഡ് ബോയ് ജോഷ്വാ ബ്ലെസൺ, സ്പോർട്സ് ക്യാപ്റ്റൻ ഫദൽ ഫുഹദ്, വൈസ് സ്പോർട്സ് ക്യാപ്റ്റൻ ലാമിസ് ബിൻ ഇക്ബാൽ എന്നിവർ പുതിയ അധ്യയനവർഷത്തേക്ക് ചുമതലയേറ്റു. പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗഖത്ത് പർവേസ് സ്പോർട്സ് മീറ്റ് ദീപം തെളിച്ചു. മാർച്ച് പാസ്റ്റ്, കുട്ടികളുടെ ഡ്രിൽ ഡാൻസ്, ഗ്രൂപ് ഡാൻസുകൾ ചടങ്ങിന് മാറ്റുകൂട്ടി. നൂറു ശതമാനം അറ്റന്റൻസ് നേടിയ കുട്ടികൾക്കും മികച്ച അധ്യാപകരെയും കോംപ്ലക്സ് മാനേജർ അബ്ദുല്ലാഹ് അൽ മൊയ്നയും മുഖ്യാതിഥി ഡോ. ഇബ്രാഹിം ഫർഹാനും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. സ്പോർട്സ് ക്യാപ്റ്റൻ ഫദൽ ഫുഹദ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.