ആതൻസ് എയർഷോ; വിസ്മയം തീർത്ത് ‘സൗദി ഫാൽക്കണുകൾ’

യാം​ബു: ഗ്രീ​സി​ന്റെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ ന​ട​ന്ന ‘ആ​ത​ൻ‌​സ് എ​യ​ർ ഷോ 2023’​ൽ ആ​കാ​ശ​ത്ത് വ​ർ​ണ​വി​സ്​​മ​യം വി​രി​യി​ച്ച്​ ക​ണ്ണ​ഞ്ചി​പ്പി​ക്കും പ്ര​ക​ട​ന​വു​മാ​യി സൗ​ദി ഫാ​ൽ​ക്ക​ൺ ടീം. ​ര​ണ്ട് ടൈ​ഫൂ​ൺ ജെ​റ്റു​ക​ളും സൗ​ദി ഫാ​ൽ​ക്ക​ൺ​സ് എ​യ്‌​റോ​ബാ​റ്റി​ക് ടീ​മി​​ന്റെ വി​മാ​ന​ങ്ങ​ളു​മാ​യി റോ​യ​ൽ സൗ​ദി എ​യ​ർ ഫോ​ഴ്‌​സ് ടീം (​ആ​ർ.​എ​സ്‌.​എ.​എ​ഫ്) മി​ന്നും പ്ര​ക​ട​ന​മാ​ണ്​ കാ​ഴ്ച​വെ​ച്ച​ത്.

സൗ​ദി ഫാ​ൽ​ക്ക​ൺ​സി​​ന്റെ പ്ര​ഫ​ഷ​ന​ൽ ടീം ​വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​വും എ​യ്‌​റോ​ബാ​റ്റി​ക് ടീം ​റോ​യ​ൽ സൗ​ദി എ​യ​ർ​ഫോ​ഴ്‌​സു​മാ​യി ചേ​ർ​ന്ന്​​ എ​യ്​​റോ​ബാ​റ്റി​ക്​ പ്ര​ക​ട​ന​ങ്ങ​ളും ന​ട​ത്തി​യാ​ണ് രാ​ജ്യ​ത്തേ​ക്ക്​ തി​രി​ച്ചെ​ത്തി​യ​തെ​ന്ന് സൗ​ദി ഫാ​ൽ​ക്ക​ൺ​സ് എ​യ്‌​റോ​ബാ​റ്റി​ക് ടീം ​നേ​താ​വ് ല​ഫ്റ്റ​ന​ൻ​റ്​ കേ​ണ​ൽ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഫാ​രി​സ് പ​റ​ഞ്ഞു. സൗ​ദി പൈ​ല​റ്റു​മാ​രു​ടെ ഉ​യ​ർ​ന്ന നി​ല​വാ​ര​വും വൈ​ദ​ഗ്ധ്യ​വും പ്ര​ക​ട​മാ​ക്കു​ന്ന ‘ടൈ​ഫൂ​ൺ ജെ​റ്റു​ക​ൾ’ വ​ലി​യ വി​സ്‌​മ​യ​ക്കാ​ഴ്ച​യാ​ണ് ഒ​രു​ക്കി​യ​ത്. സൗ​ദി ഫാ​ൽ​ക്ക​ൺ​സ് ടീം ​ത​ങ്ങ​ളു​ടെ മി​ക​വ് പ്ര​ദ​ർ​ശി​പ്പി​ച്ച​താ​യി സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഗ്രീ​സി​ലെ ഏ​റ്റ​വും വ​ലി​യ വ്യോ​മാ​ഭ്യാ​സ​മാ​യി അ​റി​യ​പ്പെ​ടു​ന്ന ‘ആ​ത​ൻ​സ് എ​യ​ർ​ഷോ 2023’ ത​നാ​ഗ്ര എ​യ​ർ​പോ​ർ​ട്ടി​ലാ​ണ് അ​ര​ങ്ങേ​റി​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ധാ​രാ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ആ​ത​ൻ​സ് എ​യ​ർ​ഷോ​യി​ൽ നിന്ന്

Tags:    
News Summary - Athens airshow saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.