റിയാദ്: സാംസ്കാരിക മന്ത്രാലയത്തിന്റെ സംരംഭങ്ങളിലൊന്നായ ‘ഒട്ടക വർഷം 2024 സംരംഭം’ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കും. ഇതിനായി സാംസ്കാരിക വകുപ്പ് തയാറെടുക്കുകയാണ്. ചരിത്രത്തിന്റെ ഉദയം മുതൽ ഇന്നുവരെ അറേബ്യൻ ഉപഭൂഖണ്ഡത്തിൽ സാംസ്കാരികവും നാഗരികവുമായ പ്രതീകമായി നിലകൊള്ളുന്ന ഒട്ടകങ്ങളെ പരിചയപ്പെടുത്താൻ വേണ്ടിയാണിത്. സൗദി ജനതയുടെ ജീവിതത്തിൽ ഒട്ടകങ്ങൾ പ്രതിനിധീകരിക്കുന്ന സാംസ്കാരിക മൂല്യവും ചരിത്രത്തിലുടനീളം അവയുടെ സാമ്പത്തിക പങ്കും ജനങ്ങളുടെ ഹൃദയത്തിൽ അത് വഹിക്കുന്ന അതുല്യമായ സ്ഥാനവും ഉയർത്തിക്കാട്ടുന്നതിനാണ് ഇത്തരമൊരു പവലിയൻ.
ഒട്ടകങ്ങൾ, അവയുടെ സവിശേഷതകൾ, പേരുകൾ, ചരിത്രപരമായ സ്ഥാനം എന്നിവ പരിചയപ്പെടുത്തുന്നത് ഇതിലുൾപ്പെടും. സൗദി സമൂഹത്തിൽ ഒട്ടകത്തിന് പ്രത്യേക സ്ഥാനമുണ്ട്. ആധികാരികതയുടെ പ്രതീകമെന്ന നിലയിൽ ഒട്ടകം ഒരു അവിഭാജ്യ ഘടകമാണ്. സൗദി ഐഡന്റിറ്റിയുടെ അനിവാര്യമായ സാംസ്കാരിക ഘടകമായി ഇതിനെ കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.