റിയാദ്: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ റിയാദ് കെ.എം.സി.സി വനിത വിങ് അംഗങ്ങളുടെ കുട്ടികളെ കമ്മിറ്റി ആദരിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോറ മിനി ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങിൽ വനിത കെ.എം.സി.സി കമ്മിറ്റി പ്രസിഡൻറ് റഹ്മത്ത് അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു.
10ാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ റിൻസ ശംസുവിന് വനിത കമ്മിറ്റി പ്രസിഡൻറ് റഹ്മത്ത് അഷ്റഫും ഷൈമ ഷമീമിന് ജനറൽ സെക്രട്ടറി ജസീല മൂസയും ഉപഹാരങ്ങൾ കൈമാറി. 12ാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ശെബ മാമുകോയക്ക് വൈസ് പ്രസിഡൻറ് ഹസ്ബിന നാസറും ഫാത്തിമ സനക്ക് ട്രഷറർ നുസൈബ മാമുവും ഉപഹാരങ്ങൾ സമ്മാനിച്ചു.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മാമുക്കോയ തറമ്മൽ, ശംസു പെരുമ്പട്ട, വനിതാ കെ.എം.സി.സി മുൻ പ്രസിഡൻറ് നദീറ ശംസ്, കാസർകോട് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ മുഹമ്മദ് ഖയ്യാർ, നാഷനൽ കമ്മിറ്റി ട്രഷറർ അസീസ് അദ്ക്ക, മാമു മുഹമ്മദ് കണ്ണൂർ എന്നിവർ സംസാരിച്ചു.
അനുമോദന ചടങ്ങിെൻറ ഭാഗമായി 'കൗമാരക്കാരും രക്ഷിതാക്കളും' വിഷയത്തെ ആസ്പദമാക്കി തുറന്ന ചർച്ച സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തിെൻറ ആവശ്യകതയെ കുറിച്ചും കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞു അവയെ പരിപോഷിപ്പിക്കാനും സാങ്കേതിക രംഗത്ത് പ്രത്യേകിച്ച് ആശയ വിനിമ സങ്കേതങ്ങളിൽ ഉണ്ടായ കുതിച്ചുചാട്ടം മൂലം കൗമാരക്കാരിൽ കണ്ടുവരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ വ്യാപക ദുരുപയോഗങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുട്ടികളുടെ മാനസികവും സാമൂഹികവുമായ വികസനത്തിന് പൂർണമായ പിന്തുണ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വനിത കെ.എം.സി.സി ഭാരവാഹികളായ ഹസ്ബിന നാസർ, നെജ്മ ഹാഷിം, ഫസ്ന ഷാഹിദ്, സാറ നിസാർ, ആമിന ഷാസിയ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജസീല മൂസ സ്വാഗതവും ട്രഷറർ നുസൈബ മാമു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.