നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ചെ​ല്ല​പ്പ​നു​ള്ള കേ​ളി​യു​ടെ ഉ​പ​ഹാ​രം ന്യൂ​സ​നാ​ഇ​യ ഏ​രി​യ സെ​ക്ര​ട്ട​റി ബേ​ബി​ക്കു​ട്ടി കൈ​മാ​റു​ന്നു

ചെ​ല്ല​പ്പ​ന് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

റി​യാ​ദ്: 27 വ​ർ​ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ൽ പോ​കു​ന്ന നാ​ണു ആ​ചാ​രി ചെ​ല്ല​പ്പ​ന് റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. കേ​ളി ന്യൂ​സ​നാ​ഇ​യ്യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം, ഏ​രി​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം, യൂ​നി​റ്റ് സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ൻ​റ്​ എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ള്ള ചെ​ല്ല​പ്പ​ൻ നി​ല​വി​ൽ അ​രേ​ഷ് യൂ​നി​റ്റ് ട്ര​ഷ​റ​റാ​ണ്. തൊ​ഴി​ൽ ര​ഹി​ത​രാ​യ നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക് തൊ​ഴി​ൽ ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കു​ന്ന​തി​നും നി​താ​ഖാ​ത്​ വേ​ള​യി​ൽ, മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക് എ​ക്സി​റ്റ് കി​ട്ടി നാ​ട​ണ​യു​ന്ന​തു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും മ​റ്റും ഒ​രു​ക്കു​ന്ന​തി​ലും അ​ദ്ദേ​ഹം നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ച​താ​യി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

അ​ൽ​അ​രേ​ഷ് പ്ലേ ​ഗ്രൗ​ണ്ട് ഫാ​ക്ട​റി എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ഫോ​ർ​മാ​നാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന ചെ​ല്ല​പ്പ​ൻ കൊ​ല്ലം ആ​ശ്രാ​മം സ്വ​ദേ​ശി​യാ​ണ്. ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​രേ​ഷ് യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ കേ​ളി​യു​ടെ ഉ​പ​ഹാ​രം ന്യൂ​സ​നാ​ഇ​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി ബേ​ബി​ക്കു​ട്ടി കൈ​മാ​റി.

കേ​ന്ദ്ര ട്ര​ഷ​റ​ർ വ​ർ​ഗീ​സ്, സ​നാ​ഇ​യ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ൺ​വീ​ന​ർ മ​നോ​ഹ​ര​ൻ, ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ട​വൂ​ർ, അ​രേ​ഷ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഷി​ബു തോ​മ​സ്, പ്ര​സി​ഡ​ൻ​റ്​ ഷി​ബു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.