റിയാദ്: റിയാദിലെ ആദ്യകാല കോൺഗ്രസ് നേതാവ് വി.എം. കമ്മദ് ഹാജിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റിയും റിയാദ് സെൻട്രൽ കമ്മിറ്റിയും അനുശോചിച്ചു. സംഘടനാ പ്രവർത്തനങ്ങൾ ഏറെ ദുഷ്കരമായിരുന്ന കാലഘട്ടത്തിൽ പാർട്ടിയോടുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രം പ്രവർത്തകർക്കായി ഒരു കൂട്ടായ്മ ഒരുക്കിയ കമ്മദ് ഹാജി അടക്കമുള്ള നേതാക്കൾ തെളിയിച്ച വഴികൾ ആണ് ഇന്നും ഒ.ഐ.സി.സിക്ക് പ്രവർത്തിക്കാനുള്ള ഊർജം നൽകുന്നത്.
അദ്ദേഹത്തിെൻറ സംഘടനാ മികവും ലാളിത്യവും അനുകരണീയമാണെന്നും ഒ.ഐ.സി.സി നാഷനൽ കമ്മിറ്റിയും റിയാദ് സെൻട്രൽ കമ്മിറ്റിയും അനുശോചന കുറിപ്പിൽ പറഞ്ഞു. . മൂന്നു പതിറ്റാണ്ട് മുമ്പ് പ്രവാസികളിലെ കോൺഗ്രസ് പ്രവർത്തകരെ ഒരുമിച്ചുകൂട്ടി ആദ്യ കോൺഗ്രസ് അനുകൂല സംഘടന കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു കോഴിക്കോട് കായലം പള്ളിത്താഴം സ്വദേശി വെള്ളായിക്കോട്ട് മണ്ണിൽ കമ്മദ് ഹാജി.
ഈ പ്രവർത്തനങ്ങളിൽ അബ്ദുറഹ്മാൻ പെരുമണ്ണ, മൊയ്തുകൂട്ടി, ഷംസുദ്ദീൻ, ബാവ വാഴക്കാട് എന്നിവർക്കൊപ്പം മുഖ്യപങ്കുവഹിച്ചു. സംഘടനയുടെ പ്രഥമ വൈസ് പ്രസിഡൻറ് കൂടിയായിരുന്നു അദ്ദേഹം.
2005ൽ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങി. നാട്ടിൽ ബിസിനസ് ചെയ്തു വരവെയാണ് ശനിയാഴ്ച രാവിലെ അന്ത്യം സംഭവിച്ചത്.
കായലം ജുമാ മസ്ജിദിൽ ഖബറടക്കി. ഭാര്യ: ഖദീജ, മക്കൾ: ഫാത്തിമ ബീഗം, ആയിഷ ഷിബിലി, കുഞ്ഞിമുഹമ്മദ്, ഹാജറ സംസം, ഫർസാന. മരുമക്കൾ: നാസർ, ഫൈസൽ, സെമി (മൂവരും സൗദി), നജീബ് (ബഹ്റൈൻ), സുഹിത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.