കോവിഡ്: സൗദിയിൽ 905 പുതിയ രോഗബാധിതർ; 746 രോഗമുക്തർ

ജിദ്ദ: സൗദിയിൽ ഞായറാഴ്ച 905 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 746 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,77,795ഉം രോഗമുക്തരുടെ എണ്ണം 7,59,567ഉം ആയി. മൂന്ന് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,173 ആയി. നിലവിൽ 9,055 പേർ ചികിത്സയിലുണ്ട്. ഇവരിൽ 96 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.65 ശതമാനവും മരണനിരക്ക് 1.17 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് -343, ജിദ്ദ -150, ദമ്മാം -114, മക്ക -40, ഹുഫൂഫ് -39, മദീന -27, അബഹ -22, അൽഖർജ് -15, ദഹ്റാൻ -14,ബുറൈദ -10.

Tags:    
News Summary - Covid: 905 new cases in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.