റിയാദ്​: സൗദി അറേബ്യയിൽ പുതുതായി കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധന. ബുധനാഴ്​ച 175 പേർക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്. ​156 രോഗബാധിതർ സുഖം പ്രാപിച്ചു. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി നാല്​ പേർ മരിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 364271ഉം രോഗമുക്തരുടെ എണ്ണം 356013 ഉം ആയി.

ആകെ മരണസംഖ്യ 6404 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ള 1954 പേരിൽ 307 പേരുടെ നില ഗുരുതരമാണ്​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനമായി. മരണനിരക്ക്​ 1.7 ശതമാനമായി തുടരുന്നു​.

24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: കിഴക്കൻ പ്രവിശ്യ 45, റിയാദ്​ 43, മക്ക 43, മദീന 9, അസീർ 8, നജ്​റാൻ 6, ഖസീം 5, തബൂക്ക്​ 4, വടക്കൻ അതിർത്തി മേഖല 3, ജീസാൻ 3, ഹാഇൽ 2, അൽജൗഫ്​ 2, അൽബാഹ 2.

Tags:    
News Summary - covid cases in Saudi, 1-1-21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.