അ​റി​വും ആ​ഹ്ളാദ​വു​മാ​യി എ​ജുക​ഫേ; ഇ​ന്നു ത​ന്നെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം

ദു​ബൈ: അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ അ​റി​വിെൻറ ആ​കാ​ശ​ത്തി​ലേ​റാ​ൻ കാ​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​വിെൻറ വി​ജ​യ​വ​ഴി നി​ർ​ദേ​ശി​ക്കാ​ൻ എ​ജു​ക​ഫേ വീ​ണ്ടും വി​രു​ന്നെ​ത്തു​ന്നു. ജി.​സി.​സി മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ ക​രി​യ​ർ ഗൈ​ഡ​ൻ​സ് മേ​ള​യാ​യ എ​ജു​ക​ഫേ ആ​റാം സീ​സ​ൺ ഇ​ത്ത​വ​ണ വെ​ർ​ച്വ​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ​എ​ജു​ക​ഫേ​യി​ൽ പ​ങ്കാ​ളി​ക​ളാ​വാം.

റോ​ബോ​ട്ടി​ക്സും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സു​മെ​ല്ലാം അ​ര​ങ്ങു​വാ​ഴു​ന്ന വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്, മി​ക​വും അ​ഭി​രു​ചി​യും സാ​ധ്യ​ത​ക​ളും തി​ര​ച്ച​റി​ഞ്ഞ് പ​ഠ​ന​മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന എ​ജു​ക​ഫേ പ്ര​വാ​സ​ലോ​ക​ത്തെ ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ക​ല​ണ്ട​ർ ഇ​വ​ൻ​റാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​നൊ​പ്പം ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​തി​ൽ പ​​ങ്കെ​ടു​ക്കാം. ഇ​ന്ത്യ​യി​ലെ​യും ജി.​സി.​സി​യി​ലെ​യും വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി ഇ​വ​ർ​ക്ക്​ നേ​രി​ട്ട്​ ആ​ശ​യ​വി​നി​മ​യം ന​ട​ത്താം.

വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്, പ്ര​മു​ഖ വ്യ​ക്​​തി​ക​ൾ ന​യി​ക്കു​ന്ന മോ​ട്ടി​വേ​ഷ​ന​ൽ ക്ലാ​സു​ക​ൾ, ഉ​ന്ന​ത വി​ജ​യ​ത്തി​നാ​വ​ശ്യ​മാ​യ കൗ​ൺ​സ​ലി​ങ്, കോ​ൺ​ഫി​ഡ​ൻ​സ്​ ബൂ​സ്​​റ്റി​ങ്, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, തൊ​ഴി​ൽ മേ​ള എ​ന്നി​വ​യെ​ല്ലാം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. ഇ​തോ​ടൊ​പ്പം പ്ര​വേ​ശ​ന പ​രീ​ക്ഷ, മോ​ക്​ ടെ​സ്​​റ്റും എ​ന്നി​വ​യു​മു​ണ്ടാ​കും. അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യു​ള്ള പ്ര​ത്യേ​ക സെ​ഷ​നും പ​രി​പാ​ടി​യു​ടെ ​പ്ര​ത്യേ​ക​ത​യാ​ണ്. വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളും പ്ര​ശ​സ്ത​രാ​യ ഫാ​ക്ക​ൽ​റ്റി​ക​ളും ഇ​ത്ത​വ​ണ പ​ങ്കെ​ടു​ക്കു​ന്നു.

മി​ക​ച്ച ക​രി​യ​ർ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള കോ​ഴ്സു​ക​ളും പ​ഠ​ന​മേ​ഖ​ല​യും നി​ർേ​ദ​ശി​ക്കു​ന്ന എ​ജു​ക​ഫേ​യി​ൽ വി​ദ്യാ​ഭ്യാ​സ, ക​രി​യ​ർ ഗൈ​ഡ​ൻ​സ് മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ ന​യി​ക്കു​ന്ന നി​ര​വ​ധി സെ​ഷ​നു​ക​ളും അ​റി​വി​നൊ​പ്പം ആ​ഹ്ലാ​ദ​വും സ​മ്മേ​ളി​ക്കു​ന്ന പ​രി​പാ​ടി​ക​ളും ന​ട​ക്കും. ഇ​ന്ത്യ​യി​ൽ​നി​ന്നും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റോ​ളം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ജു​ക​ഫേ​യി​ൽ പ​ങ്കെ​ടു​ക്കും.

മ​ന​സ്സി​ലെ ചാ​ഞ്ച​ല്യ​ങ്ങ​ളെ ക​ടി​ഞ്ഞാ​ണി​ട്ട് നി​ർ​ത്താ​നു​ള്ള മാ​ന്ത്രി​ക​വി​ദ്യ പ​ക​രാ​ൻ പ്ര​മു​ഖ പ്ര​ചോ​ദ​ക പ്ര​ഭാ​ഷ​ക​നും അ​ന്താ​രാ​ഷ്​​ട്ര പ​രി​ശീ​ല​ക​നു​മാ​യ ഡോ. ​മാ​ണി പോ​ൾ ഇ​ത്ത​വ​ണ​യും എ​ജു​ക​ഫേ​യി​ലെ​ത്തും. "Mind Miracle; Explore yourself" എ​ന്ന വി​ഷ‍യ​ത്തി​ൽ അ​ദ്ദേ​ഹം സം​വ​ദി​ക്കും. ന​മു​ക്കു​ള്ളി​ലു​ള്ള ശ​ക്തി​യെ തി​രി​ച്ച​റി​ഞ്ഞ്, വി​ജ​യ​ത്തി​ലേ​ക്ക് അ​തി​വേ​ഗ​കു​തി​പ്പ് തു​ട​രു​ന്ന​തി​നു​ള്ള ര​സ​ക​ര​മാ​യ വി​ദ്യ​ക​ൾ പ​ങ്കു​വെ​ക്കാ​ൻ പ്ര​മു​ഖ സൈ​ക്കോ​ള​ജി​സ്​​റ്റും എ​ജു​ക്കേ​ഷ​ന​ൽ ക​ൺ​സ​ൾ​ട്ട​ൻ​റു​മാ​യ ആ​ര​തി സി. ​രാ​ജ​ര​ത്നം എ​ത്തും.

ഒ​പ്പം ഇ​ഷ്​​ട​ങ്ങ​ളെ പി​ന്തു​ട​ർ​ന്ന് വി​ജ​യ​തീ​ര​മ​ണി​യാ​നു​ള്ള വ​ഴി​ക​ൾ നി​ർ​ദേ​ശി​ക്കാ​ൻ വ​യ​നാ​ട് ക​ല​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല​യും എ​ജു​ക​ഫേ മേ​ള​യി​ൽ പ​ങ്കാ​ളി​യാ​വും. ഇ​നി​യും വൈ​ക​ല്ലേ, ഇ​ന്നു ത​ന്നെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി അ​റി​വിെൻറ മ​ഹോ​ത്സ​ന​ഗ​രി​യി​ൽ ആ​ദ്യം ത​ന്നെ സീ​റ്റു​റ​പ്പി​ക്കാം. ര​ജി​സ്​​ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഫോ​ൺ: 0555210987, 043902628. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.