32 വർഷത്തിനൊടുവിൽ ഉമർ പുളിക്കത്തൊടി മടങ്ങുന്നു

ജി​ദ്ദ: 32 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് ഉ​മ​ർ പു​ളി​ക്ക​ത്തൊ​ടി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. മ​ല​പ്പു​റം മേ​ൽ​മു​റി അ​ധി​കാ​രി​ത്തൊ​ടി സ്വ​ദേ​ശി​യാ​ണ്. 27 വ​ർ​ഷം അ​ബ്​​ദു​ല്ല​ത്തീ​ഫ് ജ​മീ​ൽ ഇ​ല​ക്ട്രോ​ണി​ക്സ് ക​മ്പ​നി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. അ​ഞ്ച്​ വ​ർ​ഷ​ത്തോ​ളം റ​ബാ​ബ് അ​ൽ​ജ​റാ​ഹ്, സൗ​ദി ക​ൺ​സ്ട്ര​ക്ഷ​ൻ, സൗ​ദി ഫാ​ൽ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് അ​ബ്​​ദു​ല്ല​ത്തീ​ഫ് ജ​മീ​ൽ ക​മ്പ​നി​യി​ൽ എ​ത്തി​യ​ത്.

ആ​ദ്യം ഐ.​ടി ഡി​പ്പാ​ർ​ട്ട്മെൻറി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന്​ വി​വി​ധ സെ​ക്ഷ​നു​ക​ളി​ൽ ജോ​ലി ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ക്രെ​ഡി​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ആ​യി​ട്ട് വി​ര​മി​ക്കു​ന്ന​ത്. മേ​ൽ​മു​റി സൗ​ദി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ (എം.​എ​സ്.​പി.​കെ) മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി​രു​ന്നു. കൂ​ട്ടാ​യ്മ​യു​ടെ സ്ഥാ​പ​കാം​ഗ​വും ദീ​ർ​ഘ​കാ​ലം ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഉ​മ​ർ കെ.​എം.​സി.​സി ഹ​യ്യു സ​ഫ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റാ​ണ്. ഭാ​ര്യ: സൈ​ഫു​ന്നീ​സ.മ​ക്ക​ൾ: സാ​ഹി​ർ, സാ​ഹി​ദ് (ഇ​രു​വ​രും ജി​ദ്ദ), അ​ബ്​​ദു​ൽ ഹ​ഫീ​സ്, ഹാ​ഖി​ബ്, മു​ക്ത​ദ് (വി​ദ്യാ​ർ​ഥി​ക​ൾ). ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് തി​രി​ക്കും. ബ​ന്ധ​പ്പെ​ടാ​വു​ന്ന ന​മ്പ​ർ: +966 55 568 3027.

Tags:    
News Summary - farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.