പ്രവാസം മതിയാക്കി മടങ്ങുന്ന ഷഹർബാൻ നൗഷാദിന് അക്ഷരം വായനവേദി അംഗങ്ങൾ യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: ഒരു പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന കവയിത്രിയും അക്ഷരം വായനവേദി എക്സിക്യൂട്ടിവ് അംഗവുമായ ഷഹർബാൻ നൗഷാദിന് അക്ഷരം വായനവേദി അംഗങ്ങൾ യാത്രയയപ്പ് നൽകി. ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അക്ഷരം വായനവേദി ഉപരക്ഷാധികാരി കെ.എം. അനീസ് അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദീൻ, ഹംസ എലാന്തി, സാദിഖലി തുവ്വൂർ എന്നിവർ സംസാരിച്ചു. തനിമ ജിദ്ദ സൗത്ത് സോൺ ജനറൽ സെക്രട്ടറി അബ്ദുൽ സലിം കൂറ്റമ്പാറ ഉപഹാരം കൈമാറി. ഷഹർബാൻ നൗഷാദ് മറുപടിപ്രസംഗം നടത്തി. അക്ഷരം വായനവേദി കോഓഡിനേറ്റർ ശിഹാബുദ്ദീൻ കരുവാരകുണ്ട് സ്വാഗതം പറഞ്ഞു. ആദിൽ ശിഹാബ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.