ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം തൃശൂർ-എറണാകുളം ജില്ല കമ്മിറ്റി നടത്തുന്ന പ്രവാസി കലാമേളയിൽ കലാസ്വാദകരുടെയും അഭ്യൂദയകാംക്ഷികളുടെയും അഭ്യർഥന മാനിച്ച് സംഘനൃത്തവും കൂടി ഉൾപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. മത്സരാർഥികളുടെ സൗകര്യാർഥം രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി നീട്ടിവെച്ചിട്ടുണ്ട്.
സെപ്റ്റംബർ 24വരെ രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ നാലിനാണ് കലാമേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.