വിദേശ വാഹനങ്ങൾക്ക് സൗദിയിൽ എത്രകാലം വരെ തങ്ങാം; അധികൃതർ വിശദീകരണം നൽകി

ജിദ്ദ: സൗദിയിൽ പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്ക് രാജ്യത്ത് താങ്ങാവുന്ന പരമാവധി കാലയളവ് കസ്റ്റംസ് അധികൃതർ അറിയിച്ചു. രാജ്യത്തെത്തി മൂന്ന് മാസമാണ് വിദേശ വാഹനങ്ങൾക്ക് നിയമാനുസൃതം രാജ്യത്ത് തങ്ങാനുള്ള കാലാവധി. ശേഷം വരുന്ന ഓരോ ദിനത്തിനും 20 റിയാൽ വെച്ച് പിഴ അടക്കേണ്ടിവരും.

എന്നാൽ, ഈ പിഴ വാഹനത്തിന്റെ മൊത്തം വിലയുടെ പത്ത് ശതമാനത്തിൽ കൂടില്ല. തന്റെ സ്വകാര്യ ഉപയോഗത്തിന് വിദേശത്തു നിന്നും രണ്ട് വാഹനങ്ങൾ സൗദിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്വദേശി പൗരന്റെ അന്വേഷണത്തിന് മറുപടിയായാണ് കസ്റ്റംസ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

Tags:    
News Summary - How long can foreign vehicles stay in Saudi Arabia; Authorities gave an explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.