ഐ.​സി.​എ​ഫ് ഉ​മ്മു​ൽ​ഹ​മാം സെ​ക്ട​ർ ‘തി​ള​ക്കം ക്യാ​മ്പ്’

റി​യാ​ദ്​: ഐ.​സി.​എ​ഫ് റി​യാ​ദി​ന്​ കീ​ഴി​ൽ, ഉ​മ്മു​ൽ ഹ​മാം സെ​ക്ട​ർ ‘തി​ള​ക്കം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സെ​ക്ട​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ സ​ഹാ​ഫ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സെ​ക്ട​ർ പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് അ​ഹ്സ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് ഭ​ര​ണാ​ധി​കാ​രി അ​ഷ്റ​ഫ് ഓ​ച്ചി​റ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന വി​വി​ധ സെ​ക്ഷ​നു​ക​ൾ​ക്ക് സെ​ൻ​ട്ര​ൽ നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് കു​ട്ടി സ​ഖാ​ഫി ഒ​ള​മ​തി​ൽ, അ​ബ്​​ദു​ല്ല​ത്തീ​ഫ് മാ​ണി​യൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കൂ​ടാ​തെ സെ​ക്ട​റി​ന്​ കീ​ഴി​ലെ സ​ഹാ​ഫ, അ​ഖീ​ഖ്, മ​ൽ​ഗ എ​ന്നീ യൂ​നി​റ്റു​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ളും സം​ഘ​ട​നാ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു. നൗ​ഷാ​ദ് ഒ​റ്റ​പ്പാ​ലം സ്വാ​ഗ​ത​വും മൂ​സ മു​സ്‌​ലി​യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF Ummulhamam Sector 'Tilakum Camp'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.