യാം​ബു ടൗ​ൺ ഇ​സ്‌​ലാ​മി​ക് സെൻറ​ർ ഇ​ഫ്​​താ​ർ സം​ഗ​മം

സൗഹാർദവും സാഹോദര്യവും പങ്കിട്ട് ഇഫ്​താറുകൾ

യാം​ബു: രാ​ജ്യ​ത്ത്​ എ​ല്ലാ​യി​ട​ങ്ങ​ളി​ലും സ​മൂ​ഹ നോ​മ്പു​തു​റ സം​ഗ​മ​ങ്ങ​ൾ സ​ജീ​വ​മാ​യി. സ്വ​ദേ​ശി വി​ദേ​ശി ഭേ​ദ​മി​ല്ലാ​തെ സൗ​ഹാ​ർ​ദ​വും സാ​ഹോ​ദ​ര്യ​വും പ​ങ്കി​ട്ട് സ്നേ​ഹ​സം​ഗ​മ​മാ​യി മാ​റു​ക​യാ​ണ്​ ഇ​ഫ്താ​റു​ക​ൾ.

ഇ​സ്‌​ലാ​മി​ക് സെൻറ​റു​ക​ളു​ടെ (ജാ​ലി​യാ​ത്ത്) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്. പ്ര​ധാ​ന​പ്പെ​ട്ട പ​ള്ളി​ക​ളോ​ട​നു​ബ​ന്ധി​ച്ച് ഇ​ഫ്‌​താ​ർ കൂ​ടാ​ര​ങ്ങ​ളി​ലും നോ​മ്പു​തു​റ വി​രു​ന്നു​ക​ൾ ന​ട​ക്കു​ന്നു. മ​ല​യാ​ളി സം​ഘ​ട​ന​ക​ളും വി​വി​ധ നാ​ട്ടു​കൂ​ട്ടാ​യ്​​മ​ക​ളും മ​ഹ​ല്ലു​ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​പു​ല രീ​തി​യി​ൽ ഇ​ഫ്‌​താ​ർ സം​ഗ​മ​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​കും.

പ്ര​വാ​സ​ലോ​ക​ത്തെ വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥ​ന​ക​ൾ​ക്കും റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ക്കു​മൊ​പ്പം വി​വി​ധ പ​രി​പാ​ടി​ക​ളും ഇ​ഫ്​​താ​ർ സം​ഗ​മ​ങ്ങ​ളി​ലു​ണ്ടാ​വും.

യാം​ബു ടൗ​ൺ ഇ​സ്‌​ലാ​മി​ക് സെൻറ​ർ (ജാ​ലി​യാ​ത്ത്) ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ​ദാ​ൻ മു​ഴു​വ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ഫ്​​താ​ർ സം​ഗ​മ​ത്തി​ന്​ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്കം കു​റി​ച്ചു. ടൗ​ണി​ലു​ള്ള ല​ക്കി ഹോ​ട്ട​ലി​ന്റെ സ​മീ​പ​ത്ത്​ ജാ​ലി​യാ​ത്ത് കേ​ന്ദ്ര​ത്തി​ന​രി​കെ ഒ​രു​ക്കി​യ ടെൻറി​ൽ അ​ഞ്ഞൂ​റോ​ളം പേ​ർ​ക്ക് നോ​മ്പു​തു​റ​ക്കാ​നും ന​മ​സ്ക​രി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​ത്തോ​ടെ​യാ​ണ്​ ഇ​ഫ്​​താ​ർ ന​ട​ത്തു​ന്ന​ത്. ഡോ. ​അ​ബ്​​ദു​ല്ല, ശൈ​ഖ് ഖാ​ലി​ദ് അ​ൽ ഉ​തൈ​ബി തു​ട​ങ്ങി​യ ജാ​ലി​യാ​ത്ത് മേ​ധാ​വി​ക​ളും വ​ള​ൻ​റി​യ​ർ​മാ​രു​മാ​ണ് സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഉ​ദ്‌​ഘാ​ട​ന​വേ​ള​യി​ൽ യാം​ബു ഇ​സ്‌​ലാ​മി​ക് സെൻറ​ർ മേ​ധാ​വി​ക​ളും ടൗ​ൺ മ​സ്‌​ജി​ദ്‌ ജാ​മി​അഃ അ​ൽ ക​ബീ​ർ ഇ​മാം അ​ബ്​​ദു​റ​ഹീം അ​സു​ലൈ​ബാ​നി​യും പ​​ങ്കെ​ടു​ത്തു.

മ​ന​സ്സ്​ സ്‌​ഫു​ടം ചെ​യ്ത് സ​മൂ​ഹ​ന​ന്മ​ക്കാ​യി ജീ​വി​തം ചെ​ല​വ​ഴി​ക്കു​മ്പോ​ഴാ​ണ് ജീ​വി​ത​വി​ജ​യം നേ​ടാ​ൻ ക​ഴി​യു​ക​യെ​ന്നും ചെ​യ്ത തെ​റ്റു​ക​ൾ നാ​ഥ​നോ​ട് ഏ​റ്റു​പ​റ​ഞ്ഞ് പാ​ശ്ചാ​ത്താ​പം തേ​ടി നേ​രാ​യ വ​ഴി സ്വീ​ക​രി​ക്കാ​ൻ വി​ശ്വാ​സി​ക​ൾ ത​യാ​റാ​വ​ണ​മെ​ന്നും റ​മ​ദാ​ൻ സ​ന്ദേ​ശ​ത്തി​ൽ ജാ​ലി​യാ​ത്ത് പ്ര​ബോ​ധ​ക​ർ ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - Iftars are shared in harmony and brotherhood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.