ഹജ്ജ്​ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക്​ ഉടൻപിഴ -ഹജ്ജ്​ സുര​ക്ഷ സേന

ജിദ്ദ: ഹജ്ജ്​ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക്​ ഉടനടി പിഴ ചുമത്തുമെന്ന്​ ഹജ്ജ്​ സുരക്ഷാ സേന കമാൻഡർ മേജർ ജനറൽ കേണൽ സാഇദ്​ അൽതുവാൻ അറിയിച്ചു. ഹജ്ജ്​ സുരക്ഷാ സേനയുടെ രണ്ടാം വാർത്താസമ്മേളനത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​​. തീർഥാടകരെ മക്ക നഗരത്തിനുള്ളിൽ നിന്ന്​ നേരിട്ട്​ ഹറമിലേക്ക്​ പോകാൻ അനുവദിക്കില്ല. അതുപോലെ കാൽനടയായി പുണ്യസ്ഥലങ്ങളിലേക്ക്​ പോകാനും അനുവദിക്കില്ല.

യാത്രകളെല്ലാം ബസുകളിലായിരിക്കുമെന്നും സുരക്ഷാ സേന കമാൻഡർ പറഞ്ഞു. പുണ്യസ്ഥലങ്ങളിലെ ഗതാഗതം നിയന്ത്രിക്കുന്നതിന്​ കർശനമായ ട്രാഫിക്​ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്​. അറഫയിലേക്ക്​ പ്രവേശനം ഒൗദ്യോഗിക അനുമതി പത്രമുള്ളവർക്ക്​ മാത്രമായിരിക്കും. നിയമലംഘകരെ പിടികൂടാൻ നൂതന സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും ഹജ്ജ്​ സുരക്ഷ സേന കമാൻഡർ പറഞ്ഞു.

Tags:    
News Summary - Immediate fine for violating Hajj instructions Hajj Security Forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.