ജിദ്ദ: കാലാവസ്ഥ വ്യതിയാനത്തിെൻറ വെല്ലുവിളികളെ നേരിടാനുള്ള പരിഹാരം അന്താരാഷ്ട്ര സഹകരണത്തിെൻറ നിലവാരം ഉയർത്തുന്നതിലൂടെ മാത്രമേ സാധ്യമാകൂവെന്ന് സൽമാൻ രാജാവ് പറഞ്ഞു. വെർച്വൽ സംവിധാനത്തിൽ ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് സൽമാൻ രാജാവ് ഇക്കാര്യം പറഞ്ഞത്. സുസ്ഥിര വികസനം നേടുന്നതിന് ലോകമെമ്പാടുമുള്ള വിവിധ സാഹചര്യങ്ങൾ കണക്കിലെടുക്കുന്ന ഒരു സമഗ്രരീതി ആവശ്യമാണെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. ഭൂമിയിലെ ജീവിതത്തിനു ഭീഷണിയാകുന്ന കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ ഉച്ചകോടി വിളിച്ചു കൂട്ടിയതിന് അമേരിക്കൻ പ്രസിഡൻറ് ബൈഡന് നന്ദി പറയുന്നു. കാലാവസ്ഥ വ്യതിയാനം ദേശീയ അതിർത്തികളിൽ അവസാനിക്കുന്നില്ല. ലക്ഷ്യം സുസ്ഥിര വികസനമാണ്. അത് നേടുന്നതിന് ലോകമെമ്പാടുമുള്ള വ്യത്യസ്ത വികസന സാഹചര്യങ്ങൾ കണക്കിലെടുക്കുന്ന സമഗ്ര സമീപനം ആവശ്യമാണ്. വിഷൻ–2030 ലക്ഷ്യമിട്ട് പരിസ്ഥിതി സംരക്ഷിക്കുന്നതിനും ശുദ്ധമായ ഉൗർജം ലഭിക്കുന്നതിനുമടക്കം വിവിധങ്ങളായ പദ്ധതികൾ സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജി–20 അധ്യക്ഷ പദവിയിലായിരിക്കെ സർക്കുലർ കാർബൺ സമ്പദ്വ്യവസഥ, ഭൂമിയിൽ നശീകരണം കുറക്കുന്നതിന് പവിഴപ്പുറ്റുകൾ സംരക്ഷിക്കുക എന്നീ രണ്ട് ആശയങ്ങൾ മുന്നോട്ടുവെക്കുകയുണ്ടായെന്നും സൽമാൻ രാജാവ് പറഞ്ഞു.
അടുത്തിടെ കിരീടാവകാശി പ്രഖ്യാപിച്ച ഗ്രീൻ സൗദി പദ്ധതി, ഗ്രീൻ മിഡിൽ ഇൗസ്റ്റ് പദ്ധതി എന്നിവ കാർബൺ കുറക്കുക ലക്ഷ്യമിട്ടുള്ളതാണ്. നിരവധി ഗുണപരമായ പദ്ധതികളോടൊപ്പം 50 ബില്യൺ മരങ്ങൾ മേഖലയിൽ നട്ടുപിടിപ്പിക്കലും പദ്ധതിയിലുൾപ്പെടുന്നുണ്ട്. രണ്ട് പദ്ധതികൾക്കും അന്താരാഷ്ട്ര സമൂഹത്തിെൻറ പിന്തുണ ലഭിച്ചിട്ടുണ്ട്. സൗദി ഗ്രീൻ പദ്ധതിക്കും ഗ്രീൻ മിഡിൽ ഇൗസ്റ്റ് പദ്ധതിക്കും വേണ്ടി ഒരു ഉച്ചകോടി വിളിച്ചുകൂട്ടി പങ്കാളികളുമായി ചേർന്ന് പദ്ധതിയുടെ ലക്ഷ്യം നേടാൻ പ്രവർത്തിക്കും.
ഗ്രീൻ മിഡിൽ ഇൗസ്റ്റ് പദ്ധതിക്കായി ഉച്ചകോടി ഇൗ വർഷം നടത്തും. 2030ഒാടെ ശുദ്ധമായ ഉൗർജത്തെ 50 ശതമാനം ആശ്രയിക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിതലമുറക്ക് മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനും സഹകരിക്കാനുള്ള സൗദി അറേബ്യയുടെ താൽപര്യവും പ്രതിബന്ധതയും ഉൗന്നിപ്പറയാൻ ഇൗ അവസരത്തിൽ ആഗ്രഹിക്കുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ വിളിച്ചുചേർത്ത വെർച്വൽ കാലാവസ്ഥ ഉച്ചകോടിയിൽ 40 രാഷ്ട്ര നേതാക്കൾ പെങ്കടുക്കുന്നുണ്ട്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ കാലാവസ്ഥ വ്യതിയാനത്തിെൻറ വെല്ലുവിളികളെ നേരിടാനും അതിെൻറ പ്രത്യാഘാതങ്ങൾ കുറക്കാനുമുള്ള ആഗോള ശ്രമങ്ങൾ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.