ജിദ്ദ: പാലത്തായി നീതി നിഷേധത്തിനെതിരെ ഇന്ത്യൻ വെൽെഫയർ അസോസിയേഷൻ (ഐവ) ഓൺലൈൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇരക്കു നീതി ലഭ്യമാവേണ്ടതുണ്ടെന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാട് ദൗർഭാഗ്യകരവും അപകടകരമായ സർക്കാർ വീഴ്ചയുമാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഒാൺലൈൻ യോഗത്തിൽ പ്രസിഡൻറ് സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി നേതാവ് അബ്ദുൽ മജീദ് നഹ, സാമൂഹികപ്രവർത്തകൻ സേതുമാധവൻ മൂത്തേടം, എ.എം. അബ്ദുല്ല (ഐ.എം.സി.സി), ഹനീഫ കടുങ്ങല്ലൂർ (ഇന്ത്യൻ സോഷ്യൽ ഫോറം), റാഫി ബീമാപള്ളി (ജിദ്ദാ പൗരാവലി), അബ്ദുല്ലത്തീഫ് മമ്പുറം (പി.സി.എഫ്), ഇസ്മാഇൗൽ കല്ലായി (പ്രവാസി സാംസ്കാരിക വേദി), റോയ് മാത്യു (വേൾഡ് മലയാളി ഫെഡറേഷൻ), സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), കബീർ കൊണ്ടോട്ടി (ഗൾഫ് തേജസ്), കുഞ്ഞുമുഹമ്മദ് കൊടശ്ശേരി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ദിലീപ് താമരക്കുളം ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി നാസർ ചാവക്കാട് സ്വാഗതവും ട്രഷറർ അബ്ബാസ് ചെങ്ങാനി നന്ദിയും പറഞ്ഞു. ഗഫൂർ തേഞ്ഞിപാലം, അബ്ദുൽ കരീം, ജരീർ വേങ്ങര, അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം, ലിയാഖത് കോട്ട, എം.എ.ആർ. നെല്ലിക്കാപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.