യാം​ബു ടൂ​റി​സം ​ഡെ​വ​ല​പ്മെൻറ്​ കൗ​ൺ​സി​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ വി​പ​ണ​ന, വി​നോ​ദ മേ​ള​യി​ൽ​നി​ന്ന് ചി​ത്രം: സ​ഫീ​ൽ ക​ട​ന്ന​മ​ണ്ണ

യാം​ബു മേ​ള​യി​ൽ സ്വ​ദേ​ശി കു​ടും​ബ​ങ്ങ​ളു​ടെ പ്ര​വാ​ഹം

യാം​ബു: ടൂ​റി​സം ​ഡെ​വ​ല​പ്മെൻറ്​ കൗ​ൺ​സി​ൽ ആ​ഭി​മു​ഖ്യ​ത്തി​ൽ യാം​ബു​വി​ൽ ന​ട​ക്കു​ന്ന വി​പ​ണ​ന വി​നോ​ദ​മേ​ള​യി​ൽ സ്വ​ദേ​ശി കു​ടും​ബ​ങ്ങ​ളു​ടെ ഒ​ഴു​ക്ക്. യാം​ബു ടൗ​ണി​ൽ​നി​ന്ന് ഉം​ല​ജ് റോ​ഡി​ലെ ഈ​ദ്ഗാ​ഹി​ന് സ​മീ​പ​​ത്തെ വി​ശാ​ല​മാ​യ പ്ര​ദേ​ശ​ത്താ​ണ് മേ​ള. സാ​യ​ന്ത​ന​ങ്ങ​ളി​ൽ മ​ല​യാ​ളി സ​ന്ദ​ർ​ശ​ക​ര​ട​ക്കം ന​ഗ​രി​യി​ലെ​ത്തു​ന്നു. വി​ശാ​ല​മാ​യ ഫു​ഡ് കോ​ർ​ട്ടും വ്യാ​പാ​ര വി​പ​ണ​ന പ​വി​ലി​യ​നു​ക​ളും സ​ന്ദ​ർ​ശി​ക്കാ​നാ​ണ് തി​ര​ക്ക്. ന​ഗ​രി​യി​ലെ ഉ​ല്ലാ​സ സാ​മ​ഗ്രി​ക​ൾ കു​ട്ടി​ക​ൾ​ക്ക്​ ഏ​റെ ഇ​ഷ്​​ട​പ്പെ​ടു​ന്നു.

'ഷോ​പ്പി​ങ്ങി​നും വി​നോ​ദ​ത്തി​നു​മു​ള്ള യാം​ബു ഫെ​സ്​​റ്റി​വ​ൽ' എ​ന്ന അ​ർ​ഥ​മു​ള്ള ശീ​ർ​ഷ​ക​മാ​ണ് ന​ഗ​രി​യി​ലെ ക​വാ​ട​ത്തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. യാം​ബു​വി​ലും മ​റ്റു​മു​ള്ള പ്ര​സി​ദ്ധ ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മേ​ള ആ​ക​ർ​ഷ​ണീ​യ​മാ​ക്കി​യ​ത്.

വി​വി​ധ രാ​ജ്യ​ക്കാ​രു​ടെ പാ​ര​മ്പ​ര്യ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ രു​ചി​യ​റി​യാ​ൻ മേ​ള​യി​ലെ ഫു​ഡ് കോ​ർ​ട്ടു​ക​ൾ സ​ജീ​വ​മാ​ണ്.

പ​ല​ച​ര​ക്കു​സാ​ധ​നം, കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​പ്പാ​ട്ടം, സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ൾ, വ​സ്ത്ര​ങ്ങ​ൾ, മ​ധു​ര ഭ​ക്ഷ​ണം തു​ട​ങ്ങി എ​ല്ലാ സാ​ധ​ന​ങ്ങ​ളും മേ​ള​യി​ൽ ഒ​രു​ക്കി​യ വി​വി​ധ സ്​​റ്റാ​ളു​ക​ളി​ലു​ണ്ട്. സ്​​റ്റാ​ളു​ക​ളി​ലും വ​ള​ൻ​റി​യ​ർ വി​ഭാ​ഗ​ത്തി​ലും സൗ​ദി യു​വ​തീ​യു​വാ​ക്ക​ളു​ടെ നി​റ​ഞ്ഞ സാ​ന്നി​ധ്യം പ്ര​ക​ട​മാ​ണ്. സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കും കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്കു​മാ​യി സ്​​റ്റേ​ജ് ഒ​രു​ക്കി​യി​രി​ക്കു​ന്നു.

രാ​ത്രി​യി​ൽ ന​ട​ക്കു​ന്ന പൈ​തൃ​ക ക​ലാ പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​നും വ​മ്പി​ച്ച ആ​വേ​ശ​ത്തോ​ടെ​യാ​ണ് സൗ​ദി കു​ടും​ബ​ങ്ങ​ൾ എ​ത്തു​ന്ന​ത്. മേ​ള ഡി​സം​ബ​ർ അ​വ​സാ​നം വ​രെ തു​ട​ർ​ന്നേ​ക്കും. പ്രാ​ദേ​ശി​ക ടൂ​റി​സം വി​ക​സി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ടൂ​റി​സം വി​പ​ണ​ന മേ​ഖ​ല​യി​ലേ​ക്ക് സൗ​ദി യു​വ​തീ​യു​വാ​ക്ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കാ​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ടൂ​റി​സം ​ഡെ​വ​ല​പ്മെൻറ്​ കൗ​ൺ​സി​ൽ രാ​ജ്യ​ത്തി​െൻറ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്.

Tags:    
News Summary - Influx of Indigenous Peoples and Banks in Yambu Mela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.