ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്​ദുല്ലാഹിയാനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ ജിദ്ദയിൽ സ്വീകരിച്ചപ്പോൾ

ഇറാൻ വിദേശകാര്യ മന്ത്രിക്ക് സൗദി കിരീടാവകാശിയുടെ​ ഊഷ്​മള വരവേൽപ്​

റിയാദ്​: ഔദ്യോഗിക സന്ദർശനത്തിന്​ സൗദിയിലെത്തിയ ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്​ദുല്ലാഹിയാന്​​ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ നൽകിയത്​ ഊഷ്​മള വരവേൽപ്​. ഏഴുവർഷത്തെ അകൽച്ചക്ക്​ ശേഷം അടുത്ത ഇരുരാജ്യങ്ങളുടെയും സ്​നേഹവായ്​പ്​ പ്രതിഫലിപ്പിക്കുന്നതായിരുന്നു ജിദ്ദയിലെ അൽസലാമ കൊട്ടാരത്തിൽ ഇന്ന്​ നടന്ന സ്വീകരണം.

ഔദ്യോഗിക സന്ദർശനത്തിന്​ തുടക്കമിട്ട്​ വ്യാഴാഴ്​ച റിയാദിലെത്തിയ ഇറാനിയൻ മന്ത്രി ഇന്ന്​ ജിദ്ദയിൽ കിരീടാവകാശിയെ ചെന്നുകാണുകയായിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശിക്കും ഇറാനിയൻ പ്രസിഡൻറ്​ ഇബ്രാഹിം റൈസിയുടെ അനുമോദനവും ആശംസയും മന്ത്രി അബ്​ദുല്ലാഹിയാൻ സ്വീകരണ വേളയിൽ കൈമാറി. സൗദിയും ഇറാനും തമ്മിലുള്ള ബന്ധവും ഇരു രാജ്യങ്ങളും പരസ്​പര സഹകരണത്തിനുള്ള ഭാവി അവസരങ്ങളും അവ വികസിപ്പിക്കാനുള്ള വഴികളും കൂടിക്കാഴ്​ചയിൽ അവലോകനം ചെയ്തു.

കൂടാതെ പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ സാഹചര്യങ്ങളും സംഭവവികാസങ്ങളും ചർച്ച ചെയ്തു. സ്വീകരണ വേളയിൽ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുല്ല, ഇറാനിയൻ വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്​ടാവ്​ ഡോ. അലി റിസ ഇനായത്തി, പ്രോ​ട്ടോക്കോൾ വിങ്​ ഡയറക്​ടർ ജനറൽ മുഹ്​സിൻ മുർത്വസൈ, റിയാദിലെ ഇറാനിയൻ എംബസി ഷാർഷെ ദഫെ ഹസൻ സാൻകര ബർകോനി എന്നിവരും പ​ങ്കെടുത്തു.


Tags:    
News Summary - Iran's foreign minister meets Saudi crown prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.