ആർ.എസ്.സി ടൗൺ സെക്ടറിൽ സംഘടിപ്പിച്ച പൗരസഭ
ഷൗക്കത്ത് സഖാഫി ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: 77ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷനും രിസാല സ്റ്റഡിസർക്കിളും സംയുക്തമായി ജുബൈലിലെ മൂന്ന് കേന്ദ്രങ്ങളിൽ ‘പൗരസഭ’കൾ സംഘടിപ്പിച്ചു. പ്രതിജ്ഞ, ദേശഭക്തിഗാനം, ദേശീയ ഗാനാലാപനം, ചരിത്ര പോസ്റ്റർ പ്രദർശനം, മധുരവിതരണം തുടങ്ങിയ പരിപാടികൾകൊണ്ട് ആകർഷകമായ ചടങ്ങുകൾ ബഹുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. അൽദാന സെക്ടറിൽ നടന്ന പൗരസഭ ജുബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപകൻ സനൽകുമാർ ഉദ്ഘാടനം ചെയ്തു.
ഷെരീഫ് മണ്ണൂർ വിഷയാവതരണം നടത്തി. ഹൈദർ കുറ്റിപ്പുറം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഷ്റഫ് മുവാറ്റുപുഴ, ശംസുദ്ധീൻ പള്ളിയാലിൽ, മുഫീദ് കൂരിയാട്, ഷാജി, ജാഫർ സഖാഫി എന്നിവർ സംസാരിച്ചു. ജാഫർ കൊടിഞ്ഞി മോഡറേറ്ററായിരുന്നു. മിർഖാബ് സെക്ടറിൽ നടന്ന സംഗമം ജലീൽ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ഷെരീഫ് മണ്ണൂർ വിഷയാവതരണം നടത്തി. ഷാനവാസ് തൃശൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷെരീഫ് ആലുവ, നജീബ് നസീർ, ഹംസ കാട്ടിൽ, ഷെഫീഖ് കുമ്പള എന്നിവർ സംസാരിച്ചു. മെഹ്റൂഫ് മോഡറേറ്ററായിരുന്നു.
ടൗൺ സെക്ടറിൽ നടന്ന സംഗമം ഷൗക്കത്ത് സഖാഫി ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ നഈമി വിഷയാവതരണം നടത്തി. ജബ്ബാർ ആലപ്പുഴ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശിഹാബ് കായംകുളം, ശിഹാബ് കൊടുവള്ളി, നവാഫ്, അബ്ദുൽ കരീം ഖാസിമി, ഉനൈസ് എന്നിവർ സംസാരിച്ചു. ഇമാമുദ്ദീൻ നിസാമി മോഡറേറ്റർ ആയിരുന്നു. എല്ലാ സംഗമങ്ങളിലും ആർ.എസ്.സിയുടെ 13ാമത് എഡിഷൻ സാഹിത്യോത്സവിന്റെ പ്രഖ്യാപനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.