റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പുതിയ യൂനിറ്റ് മലസ് ഏരിയയുടെ കീഴിൽ തഹ്ലിയയിൽ രൂപവത്കരിച്ചു.
കേളിയുടെ ഏറ്റവും അധികം അംഗങ്ങളുള്ള മലസ് ഏരിയക്കുകീഴിലെ ഒലയ്യ യൂനിറ്റിനെ ജനറൽ ബോഡി യോഗത്തിലാണ് രണ്ടായി വിഭജിച്ചത്. യൂനിറ്റ് പ്രസിഡൻറ് നിയാസ് ഷാജഹാൻ അധ്യക്ഷത വഹിച്ചു.
കേളി കേന്ദ്ര കമ്മിറ്റി അംഗവും സൈബർ വിങ് ചെയർമാനുമായ സതീഷ് കുമാർ വളവിൽ രാഷ്ട്രീയ-സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം, മലസ് ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ നൗഫൽ ഉള്ളാട്ട് ചാലി, ഒലയ്യ രക്ഷാധികാരി കൺവീനർ ജവാദ് പരിയാട്ട്, ഏരിയ പ്രസിഡൻറ് നൗഫൽ പൂവ്വക്കുറുശ്ശി, ട്രഷറർ സിംനേഷ്, വൈസ് പ്രസിഡൻറ് മുകുന്ദൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കരീം പൈങ്ങോട്ടൂർ, സമീർ, റെനീസ്, ഗിരീഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഒലയ്യ യൂനിറ്റിന്റെ പുതിയ ഭാരവാഹികളായി ലബീബ് (പ്രസി.), പി. അമർ (സെക്ര.), സുരേഷ് പള്ളിയാലിൽ (ട്രഷ.) എന്നിവരെയും തഹ്ലിയ യൂനിറ്റ് ഭാരവാഹികളായി സുലൈമാൻ പേരനോട് (പ്രസി.), മുരളി കൃഷ്ണൻ (സെക്ര.), ബി. പ്രശാന്ത് (ട്രഷ.) എന്നിവരെയും ജനറൽ ബോഡി തെരഞ്ഞെടുത്തു.
ഒലയ്യ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം സുലൈമാൻ പേരനോട് സ്വാഗതവും തഹ്ലിയ യൂനിറ്റ് സെക്രട്ടറി മുരളി കൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.