റിയാദ്: 26ാമത് കിങ് സൽമാൻ ഖുർആൻ പാരായണ, മനഃപാഠ മത്സര വിജയികൾക്ക് 70 ലക്ഷം റിയാൽ സമ്മാനം. ആറ് വിഭാഗങ്ങളിലെ വിജയികൾക്കാണ് ഇത്രയും തുക സമ്മാനമായി നൽകുന്നത്. സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ സൗദി മതകാര്യ മന്ത്രാലയമാണ് മത്സരം സംഘടിപ്പിക്കുന്നത്.
പുരുഷ വിജയികളെ ആദരിക്കുന്ന ചടങ്ങ് റമദാൻ രണ്ടിന് റിയാദ് മേഖല ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസിന്റെ സാന്നിധ്യത്തിൽ നടക്കും. സ്ത്രീ വിജയികളെ ആദരിക്കുന്ന ചടങ്ങ് റമദാൻ മൂന്നിന് നടക്കും. സൽമാൻ രാജാവിന്റെ പത്നി അമീറ ഫഹ്ദ ബിൻത് ഫലാഹ് അൽഹത്ലിന്റെ സന്നിധ്യത്തിലായിരിക്കും ചടങ്ങ് നടക്കുക.
ഖുർആൻ മനഃപാഠമാക്കുന്നതിനായി ചാരിറ്റബിൾ സൊസൈറ്റികൾ മുഖേന വരും ദിവസങ്ങളിൽ പ്രാഥമിക യോഗ്യത മത്സരങ്ങൾ നടക്കും. മത്സരം സംഘടിപ്പിക്കാനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ശഅ്ബാൻ അവസാനത്തിലാണ് അവസാന യോഗ്യത മത്സരങ്ങൾ. മത്സരം ആറ് ശാഖകൾ ഉൾക്കൊള്ളുന്നു. മത്സരത്തിന്റെ ആകെ സമ്മാനം 70 ലക്ഷം റിയാലാണ്. ഇത് ആറ് ശാഖകളിലെ വിജയികൾക്ക് വിതരണം ചെയ്യും. ആദ്യ ശാഖയിലെ ആദ്യ വിജയിക്ക് നാല് ലക്ഷം റിയാൽ സമ്മാനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.