കെ.​എം.​സി.​സി ഖാ​ദി​മെ മി​ല്ല​ത്ത് അ​വാ​ർ​ഡ്ദാ​ന​ത്തെ​ക്കു​റി​ച്ച് കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു

കെ.എം.സി.സി ഖാദിമെ മില്ലത്ത് അവാർഡ് വിതരണം ഇന്ന്

അ​ബ​ഹ: മ​ക്ക​യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ​ക്ക് കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച ‘ഖാ​ദി​മെ മി​ല്ല​ത്ത് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സോ​ഷ്യ​ൽ സ​ർ​വി​സ് അ​വാ​ർ​ഡ്’ വെ​ള്ളി​യാ​ഴ്​​ച സ​മ്മാ​നി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫ​ല​ക​വും ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഉ​ൾ​പ്പെ​ടു​ന്ന അ​വാ​ർ​ഡ് ‘ദി ​കോ​ൺ​വൊ​ക്കേ​ഷ​ൻ 2023’ എ​ന്ന പേ​രി​ൽ മ​റീ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ച​ട​ങ്ങി​ലെ വി​ശി​ഷ്​​ടാ​തി​ഥി​യു​മാ​യ കെ.​എം. ഷാ​ജി സ​മ്മാ​നി​ക്കും.

ച​ട​ങ്ങ് കെ.​എം.​സി സി ​സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​പി. മു​ഹ​മ്മ​ദ്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ​കാ​ലി​ക സാ​മൂ​ഹി​ക, രാ​ഷ്​​ട്രീ​യ വി​ഷ​യ​ങ്ങ​ളെ പ്ര​മേ​യ​മാ​ക്കി കെ.​എം. ഷാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സു​ബൈ​ർ ചാ​ലി​യം, അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ജി​ദ്ദ, അ​ഹ്​​മ​ദ്​ പാ​ള​യാ​ട്ട് ജി​ദ്ദ, സി.​പി. മു​സ്ത​ഫ റി​യാ​ദ്, സൈ​ദ് അ​രീ​ക്ക​ര അ​ൽ ബാ​ഹ, ഹാ​രി​സ് ക​ല്ലാ​യി ജീ​സാ​ൻ, മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ മ​ക്ക, ഫൈ​സ​ൽ ബാ​ബു ഖു​ൻ​ഫു​ദ, സ​ലാം ന​ജ്റാ​ൻ, മു​ഹ​മ്മ​ദ്കു​ട്ടി പാ​ണ്ടി​ക്കാ​ട് ജി​ദ്ദ, ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​റ്റി വാ​ദി ദ​വാ​സി​ർ, സൈ​നു​ൽ ആ​ബി​ദ് പാ​ല​ത്തി​ങ്ങ​ൽ ദി​ബ്ബ, അ​നീ​സ് ചു​ഴ​ലി ബു​റൈ​ദ, നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സാ​ലി ത്വാ​ഇ​ഫ്, ഖാ​ലി​ദ് പ​ട്​​ല ജി​സാ​ൻ, ഗ​ഫൂ​ർ മൂ​ന്നി​യൂ​ർ ഖു​ൻ​ഫു​ദ, സ​ലീം ന​ജ്റാ​ൻ, ന​സ്റു മ​ഹാ​യി​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഈ​ദ് ദി​ന​ത്തി​ൽ ന​ട​ന്ന കെ.​എം.​സി.​സി പ്രീ​മി​യ​ർ സോ​ക്ക​ർ ടൂ​ർ​ണ​മെൻറ്​ ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ്മാ​ന​ങ്ങ​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. സോ​ക്ക​ർ സം​ഘാ​ട​ന​ത്തി​ന് പി​ന്തു​ണ ന​ൽ​കി​യ​വ​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ​യും കെ ​എം.​സി.​സി ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​മെ​ന്നും കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - kmcc award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.