റിയാദ്: രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് താൽക്കാലിക വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവർത്തകസമിതി അംഗവും വെൽഫെയർ വിങ് വളൻറിയറും പെരിന്തൽമണ്ണ മണ്ഡലം ട്രഷററുമായിരുന്ന മുത്തു കട്ടുപ്പാറക്ക് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ബത്ഹയിലെ കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
യോഗം ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിെൻറ വിവിധ ഭാഗങ്ങളിലായി നടന്ന കോവിഡ്കാല ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു മുത്തു എന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള വെൽഫെയർ വിങ്ങിലും ഫുട്ബാൾ ടൂർണമെൻറുകളടക്കമുള്ള മറ്റു പ്രവർത്തങ്ങളിലും സജീവ സാന്നിധ്യമായിരുന്നു മുത്തു എന്നും അവർ കൂട്ടിച്ചേർത്തു. കെ.ടി. അബൂബക്കർ, ഷാഹിദ് മാസ്റ്റർ, റസാഖ് വളക്കൈ, സിദ്ദീഖ് തുവ്വൂർ, അബ്ദുറഹ്മാൻ ഫറോക്ക്, പി.സി. അലി വയനാട്, സിദ്ദീഖ് കോങ്ങാട്, മുജീബ് ഉപ്പട, ഷംസു പെരുമ്പട്ട, സഫീർ പറവണ്ണ, ബാവ താനൂർ, അക്ബർ വേങ്ങാട്ട്, ശിഹാബ് മണ്ണാർമല, മഹമൂദ് കയ്യാർ, ബഷീർ കട്ടുപ്പാറ, റഹീം ക്ലാപ്പന, ഹംസ കട്ടുപ്പാറ, ഇസ്മാഇൗൽ ഏലംകുളം എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതവും മുത്തു കട്ടുപ്പാറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.