അബ്ഹ: ദക്ഷിണ സൗദിയിലെ അബ്ഹയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. അൽസുദ-ഷഹ്ബയിൻ റോഡിലെ ചുരത്തിൽ വാഹനം നിയന്ത്രണം വിട്ട് സൈഡ് വാളിൽ ഇടിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കൊടിയത്തൂർ ചെറുവാടി സ്വദേശി അക്കരപറമ്പിൽ ഹാരിസാണ് (35) മരിച്ചത്. അബ്ഹയിൽനിന്ന് മജാരിദയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.
അബ്ഹയിലെ ഖാലിദിയ്യ ജംഇയ്യത്തുൽ മനാസിൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹാരിസ് ചെറുവാടിയും സഹപ്രവർത്തകരും ജോലിയുടെ ഭാഗമായി മജാരിദയിലേക്ക് പോകുകയായിരുന്നു. യാത്രക്കിടയിൽ വാഹനത്തിെൻറ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടാണ് അപകടം.
ഹാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന മലപ്പുറം വാഴക്കാട് സ്വദേശി ഫജ്റു സാദിഖ്, കോഴിക്കോട് മുക്കം സ്വദേശി മുജീബ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്.
നേരത്തെ സൗദിയിലുണ്ടായിരുന്ന ഹാരിസ് പ്രവാസം അവസാനിപ്പിച്ച് പോയശേഷം ആറുമാസം മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്. സഹോദരങ്ങളായ അമീറുദ്ദീർ, ശംസുദ്ദീൻ, നിസാർ അഹ്മദ് എന്നിവർ സൗദിയിലുണ്ട്.
ഫസീഹയാണ് ഹാരിസിെൻറ ഭാര്യ. മക്കൾ: മുഹമ്മദ് സയ്യാൻ അലി (അഞ്ച്), ആയിഷ നൈറ (രണ്ട്). അലിക്കുട്ടി-ആയിഷുമ്മ ദമ്പതികളാണ് ഹാരിസിെൻറ മാതാപിതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.