എസ്​.ടി.സി ബാങ്ക്​, സൗദി ഡിജിറ്റൽ ബാങ്ക്​ എന്നീ ഡിജിറ്റൽ ബാങ്കുകൾക്ക്​ ലൈസൻസ്​​ അനുവദിച്ചു

ജിദ്ദ: സൗദിയിൽ രണ്ട്​ ഡിജിറ്റൽ ബാങ്കുകൾക്ക്​ ലൈസൻസ്​ നൽകാൻ മന്ത്രിസഭയുടെ അനുമതി. ചൊവ്വാഴ്​ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ വെർച്വലായി ചേർന്ന മന്ത്രിസഭ യോഗത്തിലാണ്​ എസ്​.ടി.സി ബാങ്ക്​, സൗദി ഡിജിറ്റൽ ബാങ്ക്​ എന്നിവക്ക്​ ബാങ്കിങ്​ നിയന്ത്രണ നിയമത്തിലെ ആർട്ടിക്കിൾ മൂന്ന്​ അനുസരിച്ച്​ ലൈസൻസിന്​ അനുമതി നൽകാൻ തീരുമാനിച്ചത്​​. ഇരു ബാങ്കുകൾക്കും​ ധനമന്ത്രി ലൈസൻസ്​ നൽകുമെന്ന്​ സൗദി പ്രസ്​ ഏജൻസി റിപ്പോർട്ടു ചെയ്​തു. ലൈസൻസ്​ ലഭിക്കുന്നതോടെ എസ്​.ടി.സി ബാങ്ക്​, സൗദി ഡിജിറ്റൽ ബാങ്ക്​ എന്നിവ സൗദിയിലെ ആദ്യത്തെ ഡിജിറ്റൽ ബാങ്കുകളായി പ്രവർത്തനം ആരംഭിക്കും. സൗദി ഡിജിറ്റൽ പേയ്​മെൻറ്​ കമ്പനി​യെയാണ്​ (എസ്​.ടി.സി പേ) പ്രാദേശിക ഡിജിറ്റൽ ബാങ്കായി മാറ്റുന്നത്​.

2.5 ശതകോടി റിയാൽ മൂലധനത്തോടെ രാജ്യത്തിനുള്ളിൽ ബാങ്കിങ്​ ബിനിനസ്​ നടത്തുന്നതിനാണ്​ ലൈസൻസ്​. അബ്​ദുറഹ്​മാൻ ബിൻ സഅദ്​ അൽറാഷിദ്​ ആൻഡ്​​ സൺസ്​ കമ്പനിയുടെ നേതൃത്വത്തിൽ കമ്പനികളും നിക്ഷേപകരും ചേർന്നുള്ളതാണ്​ സൗദി ഡിജിറ്റൽ ബാങ്ക്​. രാജ്യത്തിനകത്ത്​​ 1.5 ശതകോടി റിയാൽ മൂലധന​േത്താടെ ബാങ്കിങ്​ ബിസിനസ്സ്​ നടത്തുന്നതിനാണ്​ അനുമതി. ഡിജിറ്റൽ ബാങ്കുകൾക്ക്​ അനുമതി നൽകിയ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ധനകാര്യകാര്യ മന്ത്രി മുഹമ്മദ്​ അൽജദ്​ആനും സെൻട്രൽ ബാങ്ക്​ ഗവർണർ ഡോ. ഫഹദ്​ ബിൻ അബ്​ദുല്ല മുബാറക്കും നന്ദി രേഖപ്പെടുത്തി. ധനകാര്യ മേഖല വികസിപ്പിക്കുന്നതിനും ദേശീയ സമ്പദ് ​വ്യവസ്ഥയുടെ വികസനത്തിന്​ പിന്തുണ നൽകുന്നതിനുമുള്ള ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ടാണ്​ രണ്ട്​ ഡിജിറ്റൽ ബാങ്കുകൾക്ക്​ ലൈസൻസിന്​ അംഗീകാരം നൽകിതെന്ന്​ ധനമന്ത്രി മുഹമ്മദ്​ അൽജദ്​ആൻ പറഞ്ഞു. ​


 സാമ്പത്തിക സാങ്കേതികവിദ്യയിലെ ദ്രുതഗതിയിലുള്ള വികസനവുമായി മുന്നോട്ടുപോകാനും സൗദി അറേബ്യയെ ലോകത്തിലെ ഏറ്റവും വലിയ ധനകാര്യ കേന്ദ്രങ്ങളിലൊന്നായി പ്രാപ്തരാക്കാനുമുള്ള ഭരണകൂടത്തി​െൻറ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണിത്​. ബാങ്കിങ്​ മേഖലയിലെ ആഗോള സംഭവവികാസങ്ങൾക്കൊപ്പം വേഗത കൈവരിക്കാനും സാമ്പത്തിക സേവന മേഖലയിൽ ഗുണപരമായ കുതിച്ചുചാട്ടം നേടാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഡിജിറ്റൽ ബാങ്കുകൾക്കുള്ള മന്ത്രിസഭയുടെ അംഗീകാരം സാമ്പത്തിക മേഖല വികസന പദ്ധതിയുടെ ലക്ഷ്യങ്ങളിലുൾപ്പെടും. വിഷൻ 2030 എന്നറിയ​പ്പെടുന്ന വലിയ സാമ്പത്തിക പരിഷ്​കരണ പദ്ധതിയുടെ ഭാഗമാണിത്​​. ഡിജിറ്റൽ ഇൻഫ്രാസ്​ട്രക്​ചർ വികസിപ്പിക്കാനും കൂടുതൽ കാര്യക്ഷമമക്കാനും ഇൗ തീരുമാനം സഹായിക്കും. സാമ്പത്തിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കും​. പുതിയ കമ്പനികൾക്ക്​ സാമ്പത്തിക സേവനങ്ങൾ നൽകാൻ ഇതിലൂടെ വഴിതുറക്കുമെന്നും ധനമന്ത്രി പറഞ്ഞു.

മന്ത്രിസഭാ അനുമതി വന്നതോടെ രണ്ട്​ ബാങ്കുകൾക്കും രാജ്യത്ത്​ ബിസിനസ്​​ ആരംഭിക്കുന്നതിനും ആവശ്യമായ സാങ്കേതികവും പ്രവർത്തനപരവുമായ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനും സെൻട്രൽ ബാങ്ക് പ്രവർത്തിക്കുമെന്ന്​ ബാങ്ക്​ ഗവർണർ ഡോ. ഫഹദ്​ ബിൻ അബ്​ദുല്ല മുബാറക്ക്​ പറഞ്ഞു. ഇരു ബാങ്കുകളും രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് ബാധകമായ എല്ലാവിധ മേൽനോട്ടങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി നൂതന ബാങ്കിങ്​ ബിസിനസ്​ മാതൃകയിലായിരിക്കും പ്രവർത്തിക്കുക. ഡിജിറ്റൽ ചാനലുകൾ വഴി മാത്രമായിരിക്കും സേവനങ്ങൾ നൽകുകയെന്നും ​സെ​ൻട്രൽ ബാങ്ക്​ ഗവർണർ പറഞ്ഞു.

Tags:    
News Summary - Licenses have been issued to STC Bank and Saudi Digital Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.