റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി നൂർ ഫ്യുച്ചർ ഇൻവെസ്റ്റ്മെൻറ് എന്ന പേരിൽ മലപ്പുറം ജില്ലയിലെ സാധാരണ പ്രവാസികൾക്ക് വേണ്ടി ആവിഷ്കരിച്ച നിക്ഷേപ പദ്ധതിയുടെ ആറാംഘട്ട ലാഭം വിതരണം ചെയ്തു.പ്രവാസികളിൽ സംരംഭകത്വശീലം സ്വായത്തമാക്കുന്നതിനും അതിലൂടെ ഇതര വരുമാനങ്ങൾ ക ണ്ടെത്തുന്നതിനും സാധിച്ചതായി സംഘാടകർ അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ചു ഘട്ടങ്ങളിൽ അംഗങ്ങൾക്ക് ലാഭം വിതരണം ചെയ്തിരുന്നു.
ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന നിക്ഷേപക സംഗമത്തിൽ ആറാംഘട്ട ലാഭ വിതരണത്തിെൻറ ഉദ്ഘാടനം ഡയറക്ടർ അലവിക്കുട്ടി ഓളവട്ടൂർ നിർവഹിച്ചു. നൂർ ഫ്യുച്ചർ ഇൻവെസ്റ്റ്മെൻറ് സി.ഇ.ഒ ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു.
നൂർ ഫ്യുച്ചർ സെക്രട്ടറി യൂനസ് കൈതക്കോടൻ റിപ്പോർട്ട് അവതരിപ്പിച്ചു.മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, മുനീർ വാഴക്കാട്, ഇക്ബാൽ കാവനൂർ, ഷറഫ് പുളിക്കൽ, സിറാജ് മേടാപ്പിൽ, നജ്മുദ്ദീൻ അരീക്കൻ, ഫൈസൽ തോട്ടത്തിൽ, മുബാറക് അരീക്കോട്, ബഷീർ ചുള്ളിക്കോട്, ഷാഫി കരുവാരക്കുണ്ട്, റിയാസ് തിരൂർക്കാട്, നിസാർ വള്ളിക്കുന്ന്, ഇസ്ഹാഖ് താനൂർ, ശിഹാബ് എന്നിവർ സംസാരിച്ചു. ഡയറക്ടർ ലത്തീഫ് താനാളൂർ സ്വാഗതവും കോഒാഡിനേറ്റർ ഇക്ബാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.