സൗദിയിൽ വാനും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി യുവാവ്​ മരിച്ചു

റിയാദ്: വാനും ട്രെയിലറും കൂട്ടിയിടിച്ച്​ മലയാളി യുവാവ്​ മരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിൽ വ്യാഴാഴ്​ച​ ഉച്ചക്കുണ്ടായ സംഭവത്തിൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി ​േകാട്ടയിൽ (40) ആണ് മരിച്ചത്. അപകടത്തിൽ മറ്റ്​ നാലു പേർക്ക് പരിക്കേറ്റു. റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് വാനിൽ പോകുമ്പോൾ അൽ റയ്നിൽ വെച്ച്​ ട്രയ്​ലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റവരെ കുറിച്ച്​ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. എല്ലാവരും അൽ റെയ്ൻ ജനറൽ ആശുപത്രിയിലാണ്. മരിച്ച അലി കോട്ടയി​ലി​െൻറ പിതാവ്​ പരേതനായ അബ്​ദു. മാതാവ്​: സൈനബ, ഭാര്യ: റംസീന, മക്കൾ: കെ. അദ്​നാൻ, കെ. അയ്​മൻ, കെ. അമാൻ. മൃതദേഹം സൗദിയിൽ ഖബറടക്കും. അതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അൽ റെയ്ൻ കെ.എം.സി.സി ഭാരവാഹി ശൗക്കത്ത് എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - Malayali died in Van-Trailer Collision in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.