റിയാദ്: റിയാദിൽ നടക്കുന്ന മീഡിയവൺ സൂപ്പർ കപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് വിരാമമായി. അടുത്ത വ്യാഴാഴ്ച രാത്രി 10ന് റിയാദ് സുലൈയിലെ അൽ മുതവ പാർക്ക് സ്റ്റേഡിയത്തിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. ടൂർണമെന്റിന്റെ രണ്ടാം ദിവസം സനാഇയ്യ പ്രവാസിയുമായി നടന്ന മത്സരത്തിൽ സുലൈ എഫ്.സി വിജയിച്ചു.
ചുവന്ന കാർഡിന് ഒരു പോരാളിയെ നഷ്ടപ്പെട്ട ‘പ്രവാസി’ക്ക് കനത്ത വില കൊടുക്കേണ്ടി വന്നു (0-5). നാല് ഗോളടിച്ച ദിൽഷാദ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം സിറ്റിഫ്ലവർ മാർക്കറ്റിങ് മാനേജർ നിബിനിൽനിന്നും ഏറ്റുവാങ്ങി.
മീഡിയവൺ സൂപ്പർ കപ്പിലെ സെലിബ്രിറ്റി അതിഥി ഇവാൻ വുകോമനോവിച്ചിെൻറ സാന്നിധ്യത്തിൽ തുടക്കം കുറിച്ച രണ്ടാമത്തെ മാച്ചിൽ റിയാദ് ബ്ലാസ്റ്റേഴ്സും റോയൽ ഫോക്കസ് ലൈനും ഇഞ്ചോടിഞ്ച് പോരാടി. 20ാം മിനിറ്റിൽ റിയാദ് ബ്ലാസ്റ്റേഴ്സ് താരം സഫറുദ്ദീൻ നേടിയ ഗോളിലൂടെ അവർ ക്വാർട്ടറിലെത്തി.
ബ്ലാസ്റ്റേഴ്സ് താരം രാജു ‘കിങ് ഓഫ് ദി മാച്ച്’ അവാർഡ് അറബ് ഡ്രീംസ് മാനേജർ സാദിഖിൽനിന്നും കരസ്ഥമാക്കി. കരുത്തരായ ബ്ലാസ്റ്റേഴ്സ് വാഴക്കാടിനെ സമനിലയിൽ തളച്ച് ടൈ ബ്രേക്കറിലൂടെ ക്വാർട്ടർ ഉറപ്പാക്കി സ്പോർട്ടിങ് എഫ്.സി. ഇരുപക്ഷത്ത്നിന്നും അറ്റാക്കർമാർ ഗോൾമുഖങ്ങളിൽ നിരന്തരം റൈഡുകൾ നടത്തിയെങ്കിലും കീപ്പർമാരെ അതിജയിക്കാനായില്ല.
കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട സ്പോർട്ടിങ് എഫ്.സിയുടെ ഗോൾ കീപ്പർ മുഹമ്മദ് അർഷാദിന് ടൂർണമെൻറ് കോഓഡിനേറ്റർ അബ്ദുൽ കരീം പയ്യനാട് ആദരഫലകം സമ്മാനിച്ചു.
മീഡിയവൺ സൂപ്പർ കപ്പ് മുൻ ചാമ്പ്യന്മാരായ പ്രവാസി സ്പോർട്ടിങ് എഫ്.സിയെ പരാജയപ്പെടുത്തി റിയൽ കേരള ക്വാർട്ടറിൽ പ്രവേശിച്ചു. പ്രവാസി സ്പോർട്ടിങ്ങിന് വേണ്ടി സഫാഹത്തുല്ല ആദ്യഗോൾ നേടിയെങ്കിലും ഇർഷാദിലൂടെ റിയൽ കേരള സമനില കണ്ടെത്തി. വീണ്ടും ആരിഫ് ‘പ്രാവാസി’ക്ക് ലീഡ് നൽകിയെങ്കിലും ആ മുൻതൂക്കം ആദ്യപകുതി നിലനിർത്താനായില്ല.
റിയലിെൻറ സഹ്ജാസ് ചെക്ക് പറഞ്ഞു (2-2). രണ്ടാം പകുതിയിൽ റിയൽ കേരള പ്രവാസിയുടെ പ്രതിരോധത്തിലെ പിഴവുകൾ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. സഹ്ജാസ് പട്ടിക പൂർത്തിയാക്കി ഹാട്രിക് കരസ്ഥമാക്കി (4-2). കളിയിലെ താരമായ സഹ്ജാസിന് സൂപ്പർ കപ്പ് ഐ.ടി ഹെഡ് അഹ്ഫാൻ പുരസ്കാരം നൽകി.
സൗദി റഫറിമാരായ അലി അൽ ഖഹ്താനി, സലിം അൽ സമ്മാരി, അഹ്മദ് അബ്ദുൽ ഹാദി, അബ്ദുറഹ്മാൻ അത്തയാർ, റിഫ റഫറി നിസാർ അത്തോളി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.