റിയാദ്: കേളി കലാ സാംസ്കാരിക വേദി അൽ ഖർജ് ഏരിയ സംഘടിപ്പിക്കുന്ന രണ്ടാമത് മിന - കേളി സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ട്രോഫി പ്രകാശനം ചെയ്തു. അൽ ഖർജ് ഫൈസലിയായിലെ മുംതാസ് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ പി.കെ. ഇബ്രാഹിം, ഇർഷാദ് ഇബ്രാഹിം എന്നിവർ ചേർന്ന് ട്രോഫി പ്രകാശനം ചെയ്തു.
ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ അബ്ദുൽ കലാം മുന്നിയൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കേളി രക്ഷാധികാരി സമിതി അംഗം ടി.ജി. ജോസഫ് ഏരിയാ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം,
രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ മണികണ്ഠകുമാർ, നൗഷാദലി, ജീവകാരുണ്യ കൺവീനർ നാസർ പൊന്നാനി, ഏരിയ വൈസ് പ്രസിഡൻറ് ഗോപാലൻ എന്നിവർ സംസാരിച്ചു. റിയാദിലെയും അൽ ഖർജിലെയും പ്രഗത്ഭരായ 14 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരം സെപ്റ്റംബർ 19ന് തുടങ്ങി ഒക്ടോബർ 10 വരെ നീളും.
മത്സരങ്ങൾ അൽ ഖർജിലെ യമാമ ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്. ടൂർണമെൻറ് കമ്മിറ്റി കൺവീനർ റഷീദ് അലി ചെമ്മാട് സ്വാഗതവും സാമ്പത്തിക കമ്മിറ്റി കൺവീനർ ജയൻ പെരുനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.