യു.പി സ്വദേശി റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ

റിയാദ്: ഇന്ത്യാക്കാരനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശ് ലഖ്നോ മഹാരാജ് ഗാഞ്ചു സ്വദേശി മുഹമ്മദ്‌ ഹകീക്കുല്ല ഖാൻ (54) ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഖബറടക്കം റിയാദിൽ നടക്കും.

പിതാവ്: റിയാസുദ്ദീൻ ഖാൻ. മാതാവ്: മസൂലുൻ നിസ. ഭാര്യ: ജാജ് രുൺ നിസ. മക്കൾ: നദീം രാജ, നസമ, നാജിയ, ആസിയ, കൈസർ ജഹാൻ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - Native of UP found dead at his residence in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.