പുതുതായി തിരഞ്ഞെടുത്ത യാംബു മലയാളി അസോസിയേഷൻ (വൈ.എം.എ) ഭാരവാഹികൾ

യാംബു മലയാളി അസോസിയേഷന് പുതിയ നേതൃത്വം

യാംബു: യാംബുവിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്‌മയായ യാംബു മലയാളി അസോസിയേഷന് (വൈ.എം.എ) പുതിയ നേതൃത്വം നിലവിൽ വന്നു. വൈ.എം.എ ജനറൽ ബോഡി യോഗത്തിൽനിന്ന് തെരഞ്ഞെടുത്ത എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ടൊയോട്ട തനിമ ഹാളിൽ നടന്ന പരിപാടി വൈ.എം.എയുടെ പ്രഥമ പ്രസിഡന്റായിരുന്ന അബ്ദുൽ കരീം താമരശ്ശേരി ഉദ്‌ഘാടനം ചെയ്തു.

സലിം വേങ്ങര അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് അറാട്കോ, ബഷീർ പൂളപ്പൊയിൽ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. വൃക്ക, അർബുദ രോഗികൾക്ക് വൈ.എം.എ നൽകിവരുന്ന രോഗചികിത്സ സഹായ സഹകരണങ്ങൾ കൂടുതൽ ഊർജിതമാക്കാനും ആതുരസേവനരംഗത്ത് മഹത്തായ സേവനങ്ങൾ ചെയ്യാൻ സംഘടനയുടെ കീഴിൽ രൂപവത്‌കരിച്ച 'നന്മ'യെ കൂടുതൽ ജനകീയമാക്കാനും യോഗം തീരുമാനിച്ചു.

അബ്ദുൽകരീം പുഴക്കാട്ടിരി വൈ.എം.എ പ്രവർത്തന റിപ്പോർട്ടും അജോ ജോർജ് 'നന്മ' ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിദ്ദീഖുൽ അക്ബർ സ്വാഗതവും അയ്യൂബ് എടരിക്കോട് നന്ദിയും പറഞ്ഞു.ഭാരവാഹികൾ: സലിം വേങ്ങര (പ്രസി.), അബ്ദുറഹീം കരുവൻതിരുത്തി, സിറാജ് മുസ്‌ലിയാരകത്ത് (വൈ. പ്രസി.), അസ്‌കർ വണ്ടൂർ (ജന. സെക്ര.), സോജി ജേക്കബ്, അബൂബക്കർ കോഴിക്കോട് (ജോ. സെക്ര.), അയ്യൂബ് എടരിക്കോട് (ട്രഷ.), അജോ ജോർജ് ('നന്മ' കൺ.), അബ്ദുൽ റഷീദ് വേങ്ങര ('നന്മ' അസി. കൺ.), മുസ്തഫ കല്ലിങ്ങൽ പറമ്പ (ഓഡിറ്റർ).


Tags:    
News Summary - New leadership for Yambu Malayali Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.