ഖ​സീം പ്ര​വാ​സി സം​ഘം ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

ബു​റൈ​ദ: ഖ​സീം പ്ര​വാ​സി സം​ഘം സെ​ൻ​ട്ര​ൽ, ഷ​മ്മാ​സ് ഏ​രി​യ ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ‘ഓ​ണ​നി​ലാ​വ് 2023’ ആ​ഘോ​ഷ പ​രി​പാ​ടി ബു​റൈ​ദ​യി​ലെ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ ഹ​രം പ​ക​ർ​ന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും കു​ടും​ബ​വേ​ദി വ​നി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര, ഡാ​ൻ​സ്, ഓ​ണ​പ്പാ​ട്ടു​ക​ൾ എ​ന്നി​വ​യും ആ​ഘോ​ഷ​ത്തി​ന്​ മാ​റ്റു​കൂ​ട്ടി. ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഉ​ണ്ണി ക​ണി​യാ​പു​രം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി സം​ഘം പ്ര​സി​ഡ​ൻ​റ്​ നി​ഷാ​ദ് പാ​ല​ക്കാ​ട്, കു​ടും​ബ​വേ​ദി ര​ക്ഷാ​ധി​കാ​രി സു​ൽ​ഫി​ക്ക​ർ അ​ലി, സെ​ക്ര​ട്ട​റി ഫൗ​സി​യ ഷാ, ​ട്ര​ഷ​റ​ർ റ​ഷീ​ദ് മൊ​യ്‌​തീ​ൻ, സെ​ൻ​ട്ര​ൽ ഏ​രി​യ സെ​ക്ര​ട്ട​റി ഷൗ​ഖ​ത്ത്, ഷ​മ്മാ​സ് ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ന​ജീ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ അ​ശോ​ക് ഷാ ​സ്വാ​ഗ​ത​വും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പ്ര​മോ​ദ് കോ​ഴി​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു. 2023ലെ ​വി​ദ്യാ​ഭ്യാ​സ മേ​ന്മ പു​ര​സ്കാ​ര​വും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. വി​വി​ധ യൂ​നി​റ്റു​ക​ളി​ൽ​നി​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Qaseem Pravasi Sangh organized a protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.