ത്വാഇഫ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിൽ ഉൾപ്പെട്ട ത്വാഇഫിൽ കനത്ത മഴ. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ത്വാഇഫിെൻറ വിവിധ ഭാഗങ്ങളിൽ കനത്ത മഴയുണ്ടായത്. പല ഭാഗങ്ങളിലെ റോഡുകളിലും വെള്ളക്കെട്ടുകളുണ്ടായി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. ചില റോഡുകളിൽ ഗതാഗതം നിലച്ചു. ഭൂഗർഭ പാതകളിലും വെള്ളം നിറഞ്ഞു. കടകളിലേക്കും വെള്ളം കയറി. ഹയ്യ് മുൻതസയിലാണ് മഴ ശക്തമായി പെയ്തത്.
പ്രദേശത്തെ താഴ്വരകൾ കവിഞ്ഞൊഴുകി. മക്ക മേഖലയുടെ ചില ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വിഭാഗം മുന്നറിയിപ്പിനെ തുടർന്ന് മക്ക, ത്വാഇഫ്, മീസാൻ, അദമ്, ജമൂം എന്നിവിടങ്ങളിലെ സിവിൽ ഡിഫൻസ് ആവശ്യമായ മുൻകരുതലെടുത്തിരുന്നതായി മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ഉസ്മാൻ അൽഖർനി പറഞ്ഞു. ത്വാഇഫിലാണ് കനത്ത മഴയുണ്ടായത്. വാഹനം വെള്ളക്കെട്ടിൽ കുടുങ്ങിയതിനെ തുടർന്ന് സഹായം തേടി 30 കാളുകൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കനത്ത മഴയെ തുടർന്ന് റോഡുകളിൽ കെട്ടിനിന്ന വെള്ളവും മാലിന്യങ്ങളും നീക്കം ചെയ്യാനും ശുചീകരിക്കാനും ആരംഭിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. സംഘങ്ങളായി നിരവധി തൊഴിലാളികളെ പട്ടണത്തിെൻറ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.