representational image
ജിദ്ദ: നടപ്പാലം നീക്കംചെയ്യുന്നതിനായി ജിദ്ദ-മദീന റോഡിലെ കുറച്ചുഭാഗം വ്യാഴാഴ്ച പുലർച്ചെ മുതൽ വെള്ളിയാഴ്ച രാവിലെ 11 വരെ അടക്കും. ജിദ്ദയുടെ തെക്ക് ഖുറൈശ് റോഡിനും വടക്ക് ഉമർ അബ്ദുൽ ജബ്ബാർ റോഡിനും ഇടയിലുള്ള മദീന റോഡ് താൽക്കാലികമായി അടക്കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി വ്യക്തമാക്കി. ട്രാഫിക് വകുപ്പുമായി സഹകരിച്ചാണ് പാലം നീക്കംചെയ്യുന്നത്. വാഹനമോടിക്കുന്നവർ ഇതര റൂട്ടുകൾ ഉപയോഗിക്കാൻ നിർദേശിച്ചിട്ടുണ്ട്.
വടക്കോട്ട് പോകുന്നവർ ഖുറൈശ് റോഡിലേക്ക് എത്തുന്ന സർവിസ് റോഡും തെക്കോട്ട് പോകുന്നവർ ഉമർ അബ്ദുൽ ജബ്ബാർ റോഡിലേക്ക് എത്തുന്ന സർവിസ് റോഡും ഉപയോഗിക്കണം. അല്ലെങ്കിൽ ട്രാഫിക് നിശ്ചയിക്കുന്ന മറ്റ് പകരം റോഡുകൾ ഉപയോഗിക്കാവുന്നതാണെന്നും മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.