കഅ്​ബയെ പുതപ്പിച്ച കിസ്‍വയുടെ ബെൽറ്റ്​ മുറുക്കലും അറ്റകുറ്റപണിയും പൂർത്തിയായപ്പോൾ

കഅ്​ബ കിസ്‍വയുടെ അറ്റകുറ്റപണി പൂർത്തിയായി

മക്ക: കഅ്​ബയെ പുതപ്പിച്ച കിസ്‍വയുടെ ബെൽറ്റ്​ മുറുക്കലും അറ്റകുറ്റപണിയും പൂർത്തിയായി. ഹറം കാര്യാലയത്തിന്​ കീഴിലെ കിസ്‍വ മെയിന്‍റനൻസ്​ വിഭാഗമാണ്​ പതിവ് പോലെ കിസ്‍വയുടെ അറ്റക്കുറ്റപണികൾ പൂർത്തിയാക്കിയത്​.

കഅ്​ബയുടെ ബെൽറ്റ് മുറുക്കുന്നതും നാല്​ ഭാഗത്ത്​ നിന്ന്​ കിസ്‍വയുടെ അറ്റങ്ങൾ ഉറപ്പിച്ചു നിർത്തലും ​​പൊടിതട്ടലുമടക്കമുള്ള ജോലികളുമാണ്​ അറ്റകുറ്റപണികളെന്ന്​​ വകുപ്പ്​ മേധാവി ഫഹദ്​ അൽജാബിരി പറഞ്ഞു. കിസ്‍വ പരിപാലനത്തിനായി വർഷത്തിൽ പല തവണയായി റിപ്പയറിങ്​ നടത്താറുണ്ട്​.


കിസ്‍വക്ക്​ കേടുപാടുകൾ വരാതിരിക്കാൻ മുഴു സമയം ശ്രദ്ധിച്ചുവരുന്നതായും മെയിന്‍റനൻസ്​ വിഭാഗം മേധാവി പറഞ്ഞു.

Tags:    
News Summary - Repairs to the Kaaba Kiswa have been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.